ഉമര്‍ അക്മലിന് ആശ്വാസം; പാക് താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു

By Web TeamFirst Published Jul 29, 2020, 2:40 PM IST
Highlights

പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ഏര്‍പ്പെടുത്തിയിരുന്നു വിലക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 18 മാസമായി കുറച്ചു. നേരത്തെ മൂന്ന് വര്‍ഷത്തേക്കായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

കറാച്ചി: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ഏര്‍പ്പെടുത്തിയിരുന്നു വിലക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 18 മാസമായി കുറച്ചു. നേരത്തെ മൂന്ന് വര്‍ഷത്തേക്കായിരുന്നു താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ താരം അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ചാണ് താരത്തിന്റെ വിലക്ക് 18 മാസമായി കുറച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നിലവില്‍ വന്ന വിലക്ക് അടുത്ത വര്‍ഷം ആഗസ്റ്റില്‍ അവസാനിക്കും.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതായിരുന്നു അച്ചടക്ക സമിതി ഉമറിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് ഉമറിനെ വിലക്കിയിരുന്നു. 

തുടര്‍ന്ന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു.

click me!