
വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ക്രിക്കറ്റിൽ കേരളത്തിന് ഇന്ന് നിർണായക പോരാട്ടം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം രാവിലെ ഒൻപത് മണിക്ക് ജാർഖണ്ഡിനെ നേരിടും. ജാർഖണ്ഡിനെ തോൽപിച്ചാൽ കേരളത്തിന് സൂപ്പർ ലീഗിൽ സ്ഥാനമുറപ്പാക്കാം. ഗ്രൂപ്പിൽ കേരളത്തിനും ജാർഖണ്ഡിനും ഡൽഹിക്കും 16 പോയിന്‍റ് വീതമുണ്ട്. ഡൽഹിക്ക് ദുർബലരായ നാഗാലാൻഡാണ് എതിരാളികൾ.
അഞ്ച് കളിയിൽ ഡൽഹിയോട് മാത്രം തോറ്റ കേരളമാണ് റൺനിരക്കിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ ലീഗിലേക്ക് യോഗ്യത നേടുക. സൂപ്പർ ലീഗിലെ പത്ത് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി ഈമാസം എട്ട് മുതൽ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!