
തിരുവനന്തപുരം: ആര്‍ അശ്വിനും ദിനേശ് കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖ താരങ്ങള്‍ തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. മുഷ്താഖ് അലി ട്രോഫി ട്വന്‍റി20ക്കുള്ള തമിഴ്‌നാട് ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ്, തുമ്പ സെന്‍റ് സേവ്യേഴ്‌സ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ദിനേശ് കാര്‍ത്തിക് നയിക്കുന്ന ടീമില്‍ വിജയ് ശങ്കറാണ് ഉപനായകന്‍. അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ട്രോഫിയില്‍ റണ്ണര്‍ അപ്പായിരുന്നു തമിഴ്‌നാട്. ഫൈനലില്‍ കര്‍ണാടകയോടാണ് തമിഴ്‌നാട് പരാജയപ്പെട്ടത്.
മുരളി വിജയ്, വിജയ് ശങ്കര്‍, വാഷിംഗ്ടൺ സുന്ദര്‍, ബാബാ അപരാജിത്, ഷാരൂഖ് ഖാന്‍, എം അശ്വിന്‍ എന്നിവരും തമിഴ്‌നാട് ടീമിലുണ്ട്. അടുത്ത മാസം എട്ട് മുതൽ 17 വരെയാണ് മത്സരങ്ങള്‍. സന്നാഹ ക്യാംപിന് ശേഷം നവംബര്‍ അഞ്ചിന് തമിഴ്‌നാട് ടീം കേരളത്തിലേക്ക് തിരിക്കും. വിജയ് ഹസാരേയില്‍ തിളങ്ങിയ ഇടംകൈയന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്‌ക്ക് ശേഷമാകും വാഷിംഗ്‌ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേരുക.
കേരളത്തിനും തമിഴ്‌നാടിനും പുറമേ ഉത്തര്‍പ്രദേശ്, വിദര്‍ഭ, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ ടീമുകളും ഗ്രൂപ്പ് ബിയിൽ തിരുവനന്തപുരത്ത് കളിക്കും.
തമിഴ്‌നാട് ടീം: ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, മുരളി വിജയ്, എന്‍ ജഗദീശന്‍, സി ഹരി നിഷാന്ത്, ബാബ അപരാജിത്, എം ഷാരൂഖ് ഖാന്‍, ആര്‍ അശ്വിന്‍, എം അശ്വിന്‍, ആര്‍ സായ് കിഷോര്‍, ടി നടരാജന്‍, ജി പെരിയസ്വാമി, കെ വിഗ്‌നേഷ്, എം മുഹമ്മദ്, ജെ കൗശിക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!