മുഷ്താഖ് അലി ട്രോഫി: കേരള ടീം മുംബൈയിലേക്ക്; ശ്രീശാന്തിന്‍റെ തിരിച്ചുവരവ് കരുത്തെന്ന് സഞ്ജു

Published : Jan 01, 2021, 08:21 AM ISTUpdated : Jan 01, 2021, 10:05 AM IST
മുഷ്താഖ് അലി ട്രോഫി: കേരള ടീം മുംബൈയിലേക്ക്; ശ്രീശാന്തിന്‍റെ തിരിച്ചുവരവ് കരുത്തെന്ന് സഞ്ജു

Synopsis

സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത്, റോബിൻ ഉത്തപ്പ, ബേസില്‍ തമ്പി, സച്ചിൻ ബേബി തുടങ്ങിയവരുമുണ്ട്. 

ആലപ്പുഴ: സയിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിനായി കേരള ടീം മുംബൈയിലേക്ക് തിരിച്ചു. 11ന് പുതുച്ചേരിക്കെതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മുംബൈ, ദില്ലി, ആന്ധ്ര, ഹരിയാന ടീമുകളെയും കേരളം നേരിടും. 

സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത്, റോബിൻ ഉത്തപ്പ, ബേസില്‍ തമ്പി, സച്ചിൻ ബേബി തുടങ്ങിയവരുമുണ്ട്. ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ. ഒരാഴ്ചയായി ആലപ്പുഴ എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിലായിരുന്നു കേരള ടീം. 

മുഷ്താഖ് അലി ട്വന്‍റി 20യിൽ കേരള ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ശ്രീശാന്തിന്‍റെ തിരിച്ചുവരവ് ടീമിന് കരുത്താകുമെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു. 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു നയിക്കും; ശ്രീശാന്ത് ടീമില്‍

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്