ഗ്ലോബൽ ട്വന്‍റി20: അരങ്ങേറ്റത്തില്‍ യുവിക്ക് നിരാശ; വാൻകോവർ നൈറ്റ്സിന് ജയം

By Web TeamFirst Published Jul 26, 2019, 8:28 AM IST
Highlights

ഗ്ലോബൽ ട്വന്‍റി20 ലീഗിൽ വാൻകോവർ നൈറ്റ്സിന് ജയത്തുടക്കം. യുവ്‌രാജും ഗെയ്‍ലും നിരാശപ്പെടുത്തി.

ടൊറോണ്ടോ: ഗ്ലോബൽ ട്വന്‍റി20 ലീഗിൽ വാൻകോവർ നൈറ്റ്സിന് ജയത്തുടക്കം. വാൻകോവർ എട്ട് വിക്കറ്റിന് ടൊറോണ്ടോ നാഷണൽസിനെ തകർത്തു. ടോറോണ്ടോയുടെ 159 റൺസ് വാൻകോവർ 16 പന്ത് ശേഷിക്കേ മറികടന്നു. 

Special knocks by Walton and Rassie power to a winning start! pic.twitter.com/b6vMRDKQtn

— GT20 Canada (@GT20Canada)

നായകന്‍ ക്രിസ് ഗെയ്‍ൽ 12 റൺസിന് പുറത്തായെങ്കിലും വാൾട്ടന്‍റെയും വാൻഡർ ഡുസ്സന്‍റയും അർധ സെഞ്ചുറികളാണ് വാൻകോവറിനെ ലക്ഷ്യത്തിൽ എത്തിച്ചത്. വാൾട്ടൺ 59ഉം ഡുസ്സൻ 65ഉം റൺസുമായി പുറത്താവാതെ നിന്നു.

bags Man of the Match award for his match-winning knock of 59 off 35 balls. 👏👏 pic.twitter.com/bFJFXIWF5I

— GT20 Canada (@GT20Canada)

നേരത്തേ റോഡ്രിഗോ തോമസ്, ക്ലാസൻ, പൊള്ളാർഡ് എന്നിവരുടെ മികവിലാണ് ടൊറോണ്ടോ 159 റൺസെടുത്തത്. നായകന്‍ യുവ്‌രാജ് സിംഗ് 14ഉം ബ്രണ്ടൻ മക്കല്ലം നാലും റൺസിനും പുറത്തായി.

click me!