ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റം

Published : Oct 26, 2021, 03:16 PM IST
ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റം

Synopsis

ഇരുവരും ആദ്യജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും തോറ്റിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍  ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. ഇരുവരും ആദ്യജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും തോറ്റിരുന്നു.

ദക്ഷിണാഫ്രിക്ക ടീമില്‍ ഒരു മാറ്റം വരുത്തി. ക്വിന്റണ്‍ ഡി കോക്കിന് (Quinton De Kock) പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഡി കോക്ക് വിട്ടുനില്‍ക്കുന്നത്. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായി. ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനെ വര്‍ണിച്ച് മതിയാകാതെ ഗവാസ്‌കര്‍; ഉപമിച്ചത് വിവ് റിച്ചാര്‍ഡ്‌സിനോട്
ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി