ടി20 ലോകകപ്പ്: സ്കോട്‌ലന്‍ഡിനെതിരെ അഫ്ഗാന് ടോസ്

By Web TeamFirst Published Oct 25, 2021, 7:15 PM IST
Highlights

ഷാര്‍ജയിലെ സ്ലോ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ ക്യാപ്റ്റന്‍ മുഹമ്മദ് നബിയെയും റാഷിദ് ഖാനെയും മുജീബ് ഉര്‍ റഹ്മാനെയും നേരിടുക എന്ന വെല്ലുവിളിയാണ് സ്കോട്‌ലന്‍ഡിന് മുന്നിലുള്ളത്.

ഷാര്‍ജ: ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ(Scotland) ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍( Afghanistan) ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനും സ്കോട്‌ലന്‍ഡും. ഷാര്‍ജയിലാണ് മത്സരം.

ഷാര്‍ജയിലെ സ്ലോ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ ക്യാപ്റ്റന്‍ മുഹമ്മദ് നബിയെയും റാഷിദ് ഖാനെയും മുജീബ് ഉര്‍ റഹ്മാനെയും നേരിടുക എന്ന വെല്ലുവിളിയാണ് സ്കോട്‌ലന്‍ഡിന് മുന്നിലുള്ളത്. വരണ്ട പിച്ചില്‍ ബാറ്റിംഗ് അനുകൂലമാകുമെന്ന് ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി പറഞ്ഞു.

എന്നാല്‍ റണ്‍സ് പിന്തുടരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഐപിഎല്ലില്‍ നിരവധി ടീമുകള്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് കണ്ടതാണെന്നും സ്കോട്‌ലന്‍ഡ് നായകന്‍ കെയ്ല്‍ കോയെറ്റ്സര്‍ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും അടങ്ങിയ ഗ്രൂപ്പില്‍ നിലവില്‍ പാക്കിസ്ഥാനാണ് ഒന്നാമത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് തല്‍ക്കാലത്തേക്ക് എങ്കിലും ഇന്ത്യയെ മറികടന്ന് പോയന്‍റ് പട്ടികയില്‍ മുന്നേറാനാവും. അടുത്ത ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലന്‍ഡാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ മത്സരം ജീവന്‍മരണപ്പോരാട്ടമാകും.

സ്കോട്‌ലന്‍ഡ് ടീം: George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal.

അഫ്ഗാനിസ്ഥാന്‍ ടീം: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Asghar Afghan, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman.

click me!