ടി20 ലോകകപ്പ്: ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ ദയനീയം; ആഞ്ഞടിച്ച് വീരേന്ദര്‍ സെവാഗ്

By Web TeamFirst Published Nov 1, 2021, 10:52 AM IST
Highlights

മോശം ഷോട്ട് സെലക്ഷനില്‍ ഇന്ത്യന്‍ താരങ്ങളെ കടന്നാക്രമിച്ച് സെവാഗ്. താരങ്ങളുടെ ശരീരഭാഷ മോശമെന്നും രൂക്ഷ വിമര്‍ശനം. 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിനെതിരായ(IND vs NZ) ദയനീയ തോല്‍വിയില്‍ ടീം ഇന്ത്യക്കെതിരെ(Team India) രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). 'വളരെ നിരാശപ്പെടുത്തുന്ന പ്രകടനം. ന്യൂസിലന്‍ഡ് ഗംഭീരമായി കളിച്ചു. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ അത്ര നല്ലതായിരുന്നില്ല. മോശം ഷോട്ട് സെലക്ഷനാണ് കാഴ്‌ചവെച്ചത്. ഈ തോല്‍വി ഇന്ത്യയെ മുറിപ്പെടുത്തും. ഗൗരവമായ ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇത്' എന്നുമാണ് വീരുവിന്‍റെ ട്വീറ്റ്. 

Very disappointing from India. NZ were amazing. India’s body language wasn’t great, poor shot selection & like few times in the past, New Zealand have virtually ensured we won’t make it to the next stage. This one will hurt India & time for some serious introspection

— Virender Sehwag (@virendersehwag)

ഈ തോല്‍വി മറക്കാനാവില്ല

ന്യൂസിലന്‍ഡിനോട് ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യം മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഭീരുത്വം കാരണം; കുറ്റസമ്മതവുമായി വിരാട് കോലി

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. 

പാളിയ ബാറ്റിംഗ് പരീക്ഷണം

ടോസ് നഷ്‌ടമായതിനൊപ്പം ബാറ്റിംഗ് ക്രമത്തിലെ അഴിച്ചുപണി ഇന്ത്യക്ക് കനത്ത പ്രഹരമായി. മധ്യനിരയിൽ കളിച്ചുവന്ന സൂര്യകുമാർ യാദവിന് പകരം എത്തിയ ഇഷാൻ കിഷന് ഓപ്പണിംഗിലാണ് അവസരം നല്‍കിയത്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌ത ഓപ്പണർമാരിൽ ഒരാളായ രോഹിത് ശര്‍മ്മ ഇതോടെ മൂന്നാം നമ്പറിലേക്ക് മാറി. പിന്നാലെ ഇഷാന്‍ നാലിനും കെ എല്‍ രാഹുല്‍ 18നും രോഹിത് ശര്‍മ്മ 14നും വിരാട് കോലി 9നും റിഷഭ് പന്ത് 12നും ഹര്‍ദിക് പാണ്ഡ്യ 23നും വീണു. ടോപ് സ്‌കോററായ രവീന്ദ്ര ജഡേജ(26) കഷ്‌ടപ്പെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 

ടി20 ലോകകപ്പ്: ടോസ് മുതല്‍ കളി കൈവിട്ടു; ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ
 


 

click me!