ടി20 ലോകകപ്പ്: ടോസ് ജയിച്ച് ന്യൂസിലന്‍ഡ്; ജീവന്‍മരണ പോരിന് രണ്ട് മാറ്റങ്ങളുമായി ഇന്ത്യ

Published : Oct 31, 2021, 07:10 PM ISTUpdated : Oct 31, 2021, 07:35 PM IST
ടി20 ലോകകപ്പ്: ടോസ് ജയിച്ച് ന്യൂസിലന്‍ഡ്; ജീവന്‍മരണ പോരിന് രണ്ട് മാറ്റങ്ങളുമായി ഇന്ത്യ

Synopsis

ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ-ന്യൂസിലന്‍ഡ്(IND vs NZ) നിര്‍ണായക മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍(Kane Williamson) ബൗളിംഗ് തെരഞ്ഞെടുത്തു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെയെത്തി. ഇന്ത്യ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും(Ishan Kishan) ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും(Shardul Thakur) ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇഷാനാകും ഓപ്പണ്‍ ചെയ്യുക. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

ഇന്ത്യ: Ishan Kishan, Rohit Sharma, KL Rahul, Virat Kohli(c), Rishabh Pant(w), Hardik Pandya, Ravindra Jadeja, Shardul Thakur, Mohammed Shami, Varun Chakaravarthy, Jasprit Bumrah

ന്യൂസിലന്‍ഡ്: Martin Guptill, Daryl Mitchell, Kane Williamson(c), James Neesham, Devon Conway, Glenn Phillips(w), Mitchell Santner, Ish Sodhi, Adam Milne, Trent Boult, Tim Southee

ജീവന്‍മരണ പോരാട്ടത്തിന് കോലിപ്പട

ദുബായില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സൂപ്പര്‍പോരാട്ടം. ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഇന്ന് തോല്‍ക്കുന്നവരുടെ സെമി സാധ്യത പരുങ്ങലിലാവും. 

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് കിവീസിനുള്ളത്. എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം. 

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്