T20 World Cup| ഒടുവില്‍ കോലിക്ക് ടോസ് ഭാഗ്യം, അതും പിറന്നാളിന്! വമ്പന്‍ സര്‍പ്രൈസായി പ്ലേയിംഗ് ഇലവന്‍

By Web TeamFirst Published Nov 5, 2021, 7:10 PM IST
Highlights

ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് ഇന്ത്യന്‍ ടീമിന്‍റെ സെമി സാധ്യതകളില്‍ ഏറെ നിര്‍ണായകമായ പോരാട്ടം

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിനെതിരെ(IND vs SCO) പിറന്നാള്‍ ദിനത്തില്‍ വിരാട് കോലിക്ക്(Virat Kohli) ടോസ് ഭാഗ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അഫ്‌ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ(Team India) ഇറങ്ങുന്നത്. പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന്(Shardul Thakur) പകരം മൂന്നാം സ്‌പിന്നറായി വരുണ്‍ ചക്രവര്‍ത്തി(Varun Chakaravarthy) പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം സ്‌കോട്ട്‌ലന്‍ഡ് ടീമില്‍ മാറ്റമില്ല. 

ശക്തമായ ഇലവനുമായി കോലിപ്പട 

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര.

India have won the toss and elected to field in Dubai 🏏 | | https://t.co/nlqBbYrz37 pic.twitter.com/xjuQBeL4Pr

— T20 World Cup (@T20WorldCup)

സ്‌കോട്‌ലന്‍ഡ് ടീം: ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, കാലും മക്ലിയോഡ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, സഫ്യാന്‍ ഷെരിഫ്, അള്‍സഡൈര്‍ ഇവാന്‍സ്, ബ്രഡ്‌ലി വീല്‍.

ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ നാലാം മത്സരമാണിത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് ഇന്ത്യന്‍ ടീമിന്‍റെ സെമി സാധ്യതകളില്‍ ഏറെ നിര്‍ണായകമായ പോരാട്ടം. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. സ്‌കോട്‌ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ് എന്ന സവിശേഷതയുണ്ട്.

നാഴികക്കല്ല് നോട്ടമിട്ട് ബുമ്ര

അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യ ബൗളര്‍ എന്ന നേട്ടത്തിലേക്ക് രണ്ട് വിക്കറ്റിന്‍റെ മാത്രം അകലത്തിലാണ് സ്‌കോട്‌ലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ജസ്‌പ്രീത് ബുമ്ര. 49 മത്സരങ്ങളില്‍ 63 വിക്കറ്റ് നേടിയിട്ടുള്ള സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് ബുമ്രക്ക് മുന്നില്‍. 52 രാജ്യാന്തര ടി20കളില്‍ 62 വിക്കറ്റുകളാണ് ബുമ്രക്ക് നിലവില്‍ പേരിനൊപ്പമുള്ളത്.  

T20 World Cup| കുട്ടിക്രിക്കറ്റിലെ ആധിപത്യം അസ്തമിച്ചു, വിന്‍ഡീസ് ക്രിക്കറ്റില്‍ ഇനി ഇലപൊഴിയും കാലം
 

click me!