കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

By Web TeamFirst Published Oct 22, 2021, 9:58 PM IST
Highlights

തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുന്ന രോഹിത്തിനെതിരെ ഇന്‍സ്വിംഗ് പന്തുകളെറിഞ്ഞാല്‍ എളുപ്പം വീഴ്ത്താനാവുമെന്നാണ് മുഷ്താഖ് പറയുന്നത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍(India vs Pakistan) ഗ്ലാമര്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടി20 ലോകകപ്പില്‍ ഇതിനു മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ഇതില്‍ 2007ലെ ലോകകപ്പ് ഫൈനല്‍ ജയവും ഉള്‍പ്പെടും.

എന്നാല്‍ ഇത്തവണ ചരിത്രം മാറ്റിയെഴുതുമെന്നാണ് പാക് ടീമിന്‍റെ അവകാശവാദം. അതെന്തായാലും ഇന്ത്യാ-പാക് പോരിന് മുമ്പ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ ഓപ്പണര്‍ രോഹിത് ശര്‍മയെയും(Rohit Sharma) ക്യാപ്റ്റന്‍ വിരാട് കോലിയെയും(Virat Kohli) തുടക്കത്തിലെ പുറത്താക്കാന്‍ പാക് ബൗളര്‍മാര്‍ക്ക്  ഉപദേവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം മുഷ്താഖ് അഹമ്മദ്(Mushtaq Ahmed).

Also Read:മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒതുങ്ങുന്നില്ല ലേലച്ചൂട്; ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ദീപിക പദുക്കോണും രൺവീർ സിംഗും

തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുന്ന രോഹിത്തിനെതിരെ ഇന്‍സ്വിംഗ് പന്തുകളെറിഞ്ഞാല്‍ എളുപ്പം വീഴ്ത്താനാവുമെന്നാണ് മുഷ്താഖ് പറയുന്നത്. അതുപോലെ നല്ല രീതിയില്‍ പുള്‍ ഷോട്ട് കളിക്കുന്ന രോഹിത്തിന് സ്ലോ വിക്കറ്റുകളില്‍ ബൗണ്‍സര്‍ എറിഞ്ഞു വീഴ്ത്താനാവുമെന്നും മുഷ്താഖ് എഎന്‍ഐയോട് പറഞ്ഞു.

Also Read:ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്

ആദ്യ 10-15 റണ്‍സ് അനായാസം നേടാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് കോലിക്കെതിരായ തന്ത്രമെന്നും മുഷ്താഖ് അഹമ്മദ് പറഞ്ഞു. ഫീല്‍ഡ് പ്ലേസ്മെന്‍റിന് അനുസരിച്ച് കോലിക്കെതിരെ പന്തെറിയുകയും ആദ്യ 10-15 റണ്‍സ് എളുപ്പത്തില്‍ നേടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ കോലിലെ വേഗം വീഴ്ത്താനാവും.

Also Read:അയാള്‍ ഇന്ത്യയുടെ ഇന്‍സമാം, കോലിയേക്കാള്‍ കേമനെന്നും അക്തര്‍

കാരണം ഈ സാഹചര്യത്തില്‍ ഫീല്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ പന്തടിക്കാന്‍ കോലി ശ്രമിക്കും. അത് അദ്ദേഹത്തെ പുറത്താക്കാനുളള അവസരം തുറക്കമെന്നും മുഷ്താഖ് അഹമ്മദ് പറഞ്ഞു.

click me!