Latest Videos

അയാള്‍ ഇന്ത്യയുടെ ഇന്‍സമാം, കോലിയേക്കാള്‍ കേമനെന്നും അക്തര്‍

By Web TeamFirst Published Oct 22, 2021, 8:48 PM IST
Highlights

രോഹിത്തിനെ പാക് ആരാധകര്‍ ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹഖെന്നാണ് വിളിക്കുന്നത്. ഓസ്ട്രേലിയയില്‍ റിഷഭ് പന്ത് പുറത്തെടുത്ത പ്രകടനത്തെ അവര്‍ അഭിനന്ദിക്കുന്നു. അതുപോലെ സൂര്യകുമാര്‍ യാദവിനെയും അവര്‍ ഇഷ്ടപ്പെടുന്നു.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഇന്ത്യ-പാക്കിസ്ഥാന്‍(India vs Pakistan) ഗ്ലാമര്‍ പോരാട്ടത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ(Rohit Sharma) പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനോട്(Inzamam-Ul-Haq) ഉപമിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). ഇന്ത്യന്‍ ടീമിലെ പല ബാറ്റര്‍മാരെയും പാക് ആരാധകര്‍ക്ക് ഇഷ്ടമാണെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം മികച്ചതല്ലെന്ന് ഇന്ന് ഒരു പാക് ആരാധകനും പറയില്ല. അത് തുറന്നുപറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ(Virat Kohli) മഹാനായ കളിക്കാരനായാണ് അവര്‍ വിലയിരുത്തുന്നതെങ്കിലും അതിനെക്കാള്‍ മഹാനാണ് രോഹിത് ശര്‍മയെന്നാണ് അവരുടെ അഭിപ്രായം.

Also Read:ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെയും അട്ടിമറിച്ച് നമീബിയ സൂപ്പര്‍ 12ല്‍

രോഹിത്തിനെ പാക് ആരാധകര്‍ ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹഖെന്നാണ് വിളിക്കുന്നത്. ഓസ്ട്രേലിയയില്‍ റിഷഭ് പന്ത് പുറത്തെടുത്ത പ്രകടനത്തെ അവര്‍ അഭിനന്ദിക്കുന്നു. അതുപോലെ സൂര്യകുമാര്‍ യാദവിനെയും അവര്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ ടീമിനെക്കുറിച്ച് പാക് ആരാധകര്‍ക്ക് ശരിക്കും മതിപ്പാണ്.

അതുപോലെ എന്നെ സ്നേഹിക്കുന്ന ഒരുപാട് ഇന്ത്യന്‍ ആരാധകരുണ്ടെന്നും എനിക്കറിയാം. യുട്യൂബ് വീഡിയോയില്‍ എല്ലായ്പ്പോഴും ഇന്ത്യക്കാരെ സുഖിപ്പിച്ച് പറയുന്നുവെന്നും പണം ഉണ്ടാക്കാനുള്ള വഴിയാണ് അതെന്നും പലരും പറയും. എന്നാല്‍ അങ്ങനെയല്ല.

Also Read:ടി20 ലോകകപ്പ്: കോലിയും രോഹിത്തും രാഹുലുമല്ല; ഇന്ത്യയുടെ ഗെയിം ചേഞ്ചറെ പ്രവചിച്ച് വസീം അക്രം

എനിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യം ചെയ്തവനാണ്. അവരുടെയോ എന്‍റയോ വികാരം മുറിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്. എന്‍റെ വീഡിയോകളില്‍ വെറുപ്പിന് സ്ഥാനമില്ല. ഒരു മുന്‍ താരമെന്ന നിലയില്‍ ക്രിക്കറ്റിന്‍റെ അംബാസഡറായി തുടരാനാണ് ആഗ്രഹമെന്നും അക്തര്‍ പറഞ്ഞു.

click me!