ടി20 ലോകകപ്പ്: സ്കോട്‌ലന്‍ഡിനെ വീഴ്ത്തി നമീബിയ

By Web TeamFirst Published Oct 27, 2021, 11:07 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ച നമീബിയ അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയെങ്കിലും അത്ര അനായാസമായിരുന്നില്ല പിന്നീടുള്ള മുന്നേറ്റം. ക്രെയ്ഗ് വില്യംസും(23), മൈക്കല്‍ വാന്‍ ലിംഗനും(18) ചേര്‍ന്നാണ് നമീബിയക്ക് നല്ല തുടക്കമിട്ടത്. ലിംഗന്‍ പുറത്തായശേഷമെത്തിയ സെയ്ന്‍ ഗ്രീനുമൊത്ത് വില്യംസ് നമീബിയയെ 50ല്‍ എത്തിച്ചു.

അബുദാബി:ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെ(Scotland) നാലു വിക്കറ്റിന് വീഴ്ത്തി നമീബിയ(Namibia) ആദ്യ ജയം സ്വന്തമാക്കി. 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ പതറിയെങ്കിലും ജെ ജെ സ്മിറ്റിന്‍റെ പോരാട്ടം(23 പന്തില്‍ 32*) നമീബീയക്ക് സൂപ്പര്‍ 12ലെ ആദ്യ ജയം സമ്മാനിച്ചു. സ്കോട്‌ലന്‍ഡിനായി മൈക്കല്‍ ലീസ്ക് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ സ്കോട്‌ലന്‍ഡ് 20 ഓവറില്‍ 109-8, നമീബിയ 19.1 ഓവറില്‍ 115-6.

നല്ലതുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച, ഒടുവില്‍ ജയഭേരി മുഴക്കി നമീബിയ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ച നമീബിയ അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയെങ്കിലും അത്ര അനായാസമായിരുന്നില്ല പിന്നീടുള്ള മുന്നേറ്റം. ക്രെയ്ഗ് വില്യംസും(23), മൈക്കല്‍ വാന്‍ ലിംഗനും(18) ചേര്‍ന്നാണ് നമീബിയക്ക് നല്ല തുടക്കമിട്ടത്. ലിംഗന്‍ പുറത്തായശേഷമെത്തിയ സെയ്ന്‍ ഗ്രീനുമൊത്ത് വില്യംസ് നമീബിയയെ 50ല്‍ എത്തിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാല്‍ ഗ്രീനിന് പിന്നാലെ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ്(4), വില്യംസ് എന്നിവര്‍ മടങ്ങിയത് നമീബിയയെ സമ്മര്‍ദ്ദത്തിലാക്കി. മദ്യനിരയില്‍ ഡേവിഡ് വീസുമൊത്ത്(16) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സ്മിറ്റ് നമീബിയയെ 100 കടത്തി. പിന്നാലെ വീസും വിജയത്തിന് തൊട്ടരികെ ജാന്‍ ഫ്രൈലിങ്കും(2) പുറത്തായെങ്കിലും സഫിയാന്‍ ഷെരീഫിനെ സിക്സിന് പറത്തി സ്മിറ്റ് നമീബയിയെ വിജയവര കടത്തി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സ്കോട്‌ലന്‍ഡ് 20 ഓവറില്‍ വിക്കറ്റ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 109 റണ്‍സെടുത്തത്. ഏഴാമനായി ക്രീസിലെത്തി 27 പന്തില്‍ 44 റണ്‍സെടുത്ത മൈക്കല്‍ ലീസ്കാണ്(Michael Leask) സ്കോട്‌‌ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ആദ്യ ഓവറിലെ സ്കോട്‌ലന്‍ഡിനെ ഞെട്ടിച്ച് നമീബിയ

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ജോര്‍ജ് മുന്‍സെയെ വീഴ്തത്തിയ ട്രെംപിള്‍മാന്‍ സ്കോട്‌ലന്‍ഡിനെ ഞെട്ടിച്ചു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കാളം മക്‌ലോയ്ഡിനെയും നാലാം പന്തില്‍ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് ബെറിംഗ്ടണെയും വീഴ്ത്തി സ്കോട്‌ലന്‍ഡിനെ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റെന്ന പരിതാപകരമായ നിലയിലേക്ക് ട്രെംപിള്‍മാന്‍ തള്ളിയിട്ടു. സ്കോര്‍ 18ല്‍ നില്‍ക്കെ ക്രെയ്ഗ് വാലസിനെ വീഴ്ത്തി വീസ് സ്കോട്‌ലന്‍ഡിനെ കൂട്ടത്തകര്‍ച്ചയിലാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മൈക്കല്‍ ലീസ്കും മാത്യു ക്രോസും(19) ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ 50 കടത്തി. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 57ല്‍ നില്‍ക്കെ ക്രോസിനെ നഷ്ടമായ നമീബിയയെ ക്രിസ് ഗ്രീവ്സും ലീസ്കും ചേര്‍ന്ന് 100 കടത്തി. ലീസ്കിനെ സ്മിത് പുറത്താക്കിയശേഷം അവസാന ഓവറുകളില്‍ പിടിച്ചു നിന്ന ഗ്രീവ്സാണ് സ്കോട്‌ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

നമീബിയക്കായി ട്രംപിള്‍മാന്‍ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജാന്‍ ഫ്രൈലിങ്ക് നാലോവറില്‍ 10 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അവസാന അഞ്ചോവറില്‍ 25 റണ്‍സാണ് സ്കോട്‌ലന്‍ഡ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ ടോസ് നേടിയ നമീബിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പില്‍ നമീബിയയുടെ ആദ്യ മത്സരമാണിത്. സ്കോട്‌ലന്‍ഡാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കനത്ത തോല്‍വി വഴങ്ങിയിരുന്നു.ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് സ്കോട്‌ലന്‍ഡ് ഇറങ്ങിയത്. പരിക്കേറ്റ കെയ്ല്‍ കോയ്റ്റസര്‍ക്ക് പകരം ക്രെയ്ഗ് വാലസ് സ്കോട്‌ലന്‍ഡിന്‍റെ അന്തിമ ഇലവനിലെത്തി.

click me!