
ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം(Black Lives Matter ) പ്രകടിപ്പിക്കുന്നതിനായി മത്സരത്തിന് മുമ്പ് കളിക്കാരെല്ലാം മുട്ടുകുത്തി(taking knee) നില്‍ക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം ഒടുവില്‍ ക്വിന്‍റണ്‍ ഡി കോക്കും(Quinton de Kock) അംഗീകരിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി മുട്ടുകുത്താന്‍ വിസമ്മതിച്ച ഡി കോക്ക് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയത് വിവാദമായിരുന്നു.
ടീം അംഗങ്ങളോടും നാട്ടിലെ ജനങ്ങളോടും മാപ്പു പറയുന്നുവെന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ഡി കോക്കിന്‍റെ ക്ഷമാപണ കുറിപ്പില്‍ വ്യക്താക്കിയിരുന്നു. ഇത് ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പ്രശ്നമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കുന്നുവെന്നും ഡി കോക്ക് കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരനെന്ന നിലയില്‍ ഇത് തന്‍റെയും ടീം അംഗങ്ങളുടെയും ഉത്തരവാദിത്തമാണെനന്നും ഇതിലൂടെ മഹത്തായ മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഡി കോക്ക് പറഞ്ഞു.
ഞാന്‍ മുട്ടുകുത്തുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകുമെങ്കില്‍ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുമെങ്കില്‍ അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളുവെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ട ഡി കോക്കിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!