ടി20 ലോകകപ്പ്: ഒമാനെ വീഴ്ത്തി സ്കോട്‌ലന്‍ഡും സൂപ്പര്‍ 12ല്‍

By Web TeamFirst Published Oct 21, 2021, 10:46 PM IST
Highlights

മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സ്കോട്‌ലന്‍ഡ് സൂപ്പര്‍ 12ല്‍ എത്തിയത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടുന്ന സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ അഞ്ചാമത്തെ ടീമായി സ്കോട്‌ലന്‍ഡ്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ ഒമാനെ(Oman) എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് സ്കോട്‌ലന്‍ഡ്(Scotland) സൂപ്പര്‍ 12വിലേക്ക്(Super 12) മുന്നേറി. ഒമാന്‍ ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം മൂന്നോവറും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് സ്കോട്‌ലന്‍ഡ് മറികടന്നത്. 28 പന്തില്‍ 41 റണ്‍സെടിത്ത ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസര്‍ ആണ് സ്കോട്‌ലന്‍ഡിന്‍റെ ജയം അനായാസമാക്കിയത്. ഓപ്പണര്‍ ജോര്‍ജ് മുന്‍സെ 20 റണ്‍സെടുത്തു. മാത്യു ക്രോസ്(26*), റിച്ചി ബെറിംഗ്ടണ്‍(31*) എന്നിവര്‍ ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ വിജയവര കടത്തി. സ്കോര്‍ ഒമാന്‍ 20 ഓവറില്‍ 122ന് ഓള്‍ ഔട്ട്, സ്കോട്‌ലന്‍ഡ് ഓവറില്‍

Scotland skipper Kyle Coetzer departs after a well-made 41.

Khawar Ali is the man to dismiss him. | | https://t.co/G6nLQ2xnAO pic.twitter.com/FUuR9im4lU

— T20 World Cup (@T20WorldCup)

മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സ്കോട്‌ലന്‍ഡ് സൂപ്പര്‍ 12ല്‍ എത്തിയത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടുന്ന സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ അഞ്ചാമത്തെ ടീമായി സ്കോട്‌ലന്‍ഡ്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായതോടെ സൂപ്പര്‍ 12ല്‍ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് ബംഗ്ലാദേശ്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ഓപ്പണര്‍ അക്വിബ് ഇല്യാസിന്‍റെയും(35 പന്തില്‍ 37), ക്യാപ്റ്റന്‍ സീഷാന്‍ മഖ്സൂദിന്‍റെയും(34), മുഹമ്മദ് നദീമിന്‍റെയും(25) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒമാന്‍ നിരയില്‍ മറ്റ് ബാറ്റര്‍മാരാരും രണ്ടക്കം കടന്നില്ല.

Oman post a score of 122 🏏

Will their bowlers defend this total? | | https://t.co/G6nLQ2xnAO pic.twitter.com/mTPq192p1i

— T20 World Cup (@T20WorldCup)

നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജോഷ് ഡേവിയും മൂന്നോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത മൈക്കേല്‍ ലീസ്കും 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത സഫിയാന്‍ ഷെരീഫുമാണ് ഒമാനെ എറിഞ്ഞിട്ടത്. രണ്ടാം തോല്‍വിയോടെ ആതിഥേയര്‍ കൂടിയായ ഒമാന്‍ സൂപ്പര്‍ 12ലേക്ക് മുന്നേറാതെ പുറത്തായി.

click me!