ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി

Published : Oct 24, 2021, 07:24 PM ISTUpdated : Oct 25, 2021, 10:33 AM IST
ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി

Synopsis

ചരിത് അസലങ്ക(49 പന്തില്‍ 80), ഭാനുക രജപക്‌സെ(31 പന്തില്‍ 53) എന്നിവരുടെ വെടിക്കെട്ടിലാണ് ലങ്കന്‍ ജയം

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ബംഗ്ലാദേശ്(Bangladesh) വച്ചുനീട്ടിയ 172 റണ്‍സ് വിജയലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി ശ്രീലങ്ക(Sri Lanka). ചരിത് അസലങ്ക(Charith Asalanka) 49 പന്തില്‍ 80, ഭാനുക രജപക്‌സെ(Bhanuka Rajapaksa) 31 പന്തില്‍ 53 എന്നിവരുടെ വെടിക്കെട്ടിലാണ് ലങ്കന്‍ ജയം. സ്‌കോര്‍ ബംഗ്ലാദേശ്: 171/4 (20), ശ്രീലങ്ക: 172-5 (18.5 Ov). 

ഷാക്കിബിന്‍റെ ഇരട്ട വെടി

മറുപടി ബാറ്റിംഗില്‍ ലങ്കയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പേരേരയെ(1) നഷ്‌ടമായി. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ നാസും അഹമ്മദ് താരത്തെ ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ പാതും നിസ്സംങ്കയും ചരിത് അസലങ്കയും പവര്‍പ്ലേയില്‍ സ്‌കോര്‍ 54ലെത്തിച്ചു. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ നിസ്സംങ്കയെയും(24) നാലാം പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയേയും(0) ബൗള്‍ഡാക്കി ഷാക്കിബ് ആഞ്ഞടിച്ചു. 

അസലങ്ക-രജപക്‌സെ വെടിക്കെട്ട് 

തൊട്ടടുത്ത സൈഫുദ്ദീന്‍റെ ഓവറില്‍ വനിന്ദു ഹസരങ്കയും(6) മടങ്ങി. 13-ാം ഓവറില്‍ ലങ്ക 100 കടന്നു. ഒററ്റത്ത് നിലയുറപ്പിച്ച അസലങ്ക 32 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 16-ാം ഓവറില്‍ സൈഫുദ്ദീനെ അസലങ്കയ്‌ക്കൊപ്പം 22 റണ്‍സടിച്ച് ഭാനുക രജപക്‌സെ പോരിന് വീര്യം കൂട്ടി. അവസാന 24 പന്തില്‍ അത്ര തന്നെ റണ്‍സായിരുന്നു ലങ്കയ്‌ക്ക് വേണ്ടിയിരുന്നത്. 18.2 ഓവറില്‍ രജപക്‌സെ പുറത്തായെങ്കിലും ലങ്ക ജയത്തിന് അരികിലെത്തിയിരുന്നു. ഏഴ് പന്ത് ബാക്കിനില്‍ക്കേ അസലങ്കയും(80*), ശനകയും(1) ഈ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചു.  

നൈം ടോപ് സ്‌കോറര്‍

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 171 റണ്‍സ് നേടി. 52 പന്തില്‍ 62 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് നൈമാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ മുഷ്‌ഫീഖുര്‍ റഹീം(37 പന്തില്‍ 57*) വേഗം സ്‌കോര്‍ ചെയ്തത് ബംഗ്ലാദേശിനെ തുണയ്ക്കു‌കയും ചെയ്തു.  

ലിറ്റണ്‍ ദാസിനെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നഷ്‌ടമായെങ്കിലും ഭേദപ്പെട്ട തുടക്കം ലഭിച്ചു ബംഗ്ലാദേശിന്. ആറ് ഓവറില്‍ 41 റണ്‍സുണ്ടായിരുന്നു മഹമ്മദുള്ളയ്‌ക്കും സംഘത്തിനും. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ലിറ്റണെ(16) ശനകയുടെ കൈകളില്‍ ലഹിരു കുമാര എത്തിക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ ചമിക കരുണരത്‌നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ(10) ബൗള്‍ഡാക്കുകയും ചെയ്‌തു. 

തകര്‍ത്തടിച്ച് മുഷ്‌ഫീഖുര്‍

എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് നൈമും മുഷ്‌ഫീഖുര്‍ റഹീമും ബംഗ്ലാ കടുവകളെ മുന്നോട്ടുനയിച്ചു. ഇതോടെ 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. 17-ാം ഓവറില്‍ ഫെര്‍ണാണ്ടോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തില്‍ 62 റണ്‍സെടുത്ത നൈമിനെ റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. 73 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ പിറന്നത്. 

ഇതിനുശേഷം ബൗണ്ടറികളുമായി മുഷ്‌ഫീഖുര്‍ കളംനിറഞ്ഞതോടെ ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തുകയായിരുന്നു. മുഷ്‌ഫീഖുര്‍ 32 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടെ 19-ാം ഓവറില്‍ അഫീഫ് ഹൊസൈന്‍ ഏഴില്‍ നില്‍ക്കേ ലഹിരുവിന്‍റെ ത്രോയില്‍ റണ്ണൗട്ടായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുഷ്‌ഫീഖുറിനൊപ്പം(37 പന്തില്‍ 57*), നായകന്‍ മഹമ്മദുള്ള(5 പന്തില്‍ 10*) പുറത്താകാതെ നിന്നു.  

ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; മഹാ അങ്കത്തിന്‍റെ ടോസ് വീണു, വീര്യം കൂട്ടി അന്തിമ ഇലവന്‍

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്