ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; മഹാ അങ്കത്തിന്‍റെ ടോസ് വീണു, വീര്യം കൂട്ടി അന്തിമ ഇലവന്‍

By Web TeamFirst Published Oct 24, 2021, 7:08 PM IST
Highlights

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) ആവേശപ്പോരിന് മിനുറ്റുകള്‍ മാത്രം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം(Babar Azam) ബൗളിംഗ് തെരഞ്ഞെടുത്തു.

Babar Azam has won the toss and opted to field.

🇮🇳 or 🇵🇰, who are you backing? | | https://t.co/UqPKN2ouME pic.twitter.com/ms1OlUnkSQ

— T20 World Cup (@T20WorldCup)

ഇന്ത്യന്‍ ഇലവന്‍: Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Varun Chakaravarthy, Jasprit Bumrah

പാകിസ്ഥാന്‍ ഇലവന്‍: Babar Azam(c), Mohammad Rizwan(w), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

ചരിത്രം ഇന്ത്യക്കൊപ്പം

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ലോകകപ്പ്: ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെ; കലക്കന്‍ ട്വീറ്റുകളുമായി വസീം ജാഫര്‍

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഓരോ ജയവും തോല്‍വിയും രുചിച്ചു.

ടി20 ലോകകപ്പ്: ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെ; കലക്കന്‍ ട്വീറ്റുകളുമായി വസീം ജാഫര്‍

click me!