
ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) ജീവന്‍മാരണപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെ( Bangladesh) മൂന്ന് റണ്‍സിന് കീഴടക്കി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്(West Indies) സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ നിര്‍ണായകമായത് ബാറ്റിംഗിനിടെ കളി നിര്‍ത്തി കയറിപ്പോവുകയും പിന്നീട തിരിച്ചെത്തുകയും ചെയ്ത വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ(Kieron Pollard) തീരുമാനം. ടോസ് നേടി ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്‍റെ തുടക്കം.
ക്രിസ് ഗെയ്ലും(10 പന്തില്‍ 4), എവിന്‍ ലൂയിസും(9 പന്തില്‍ 6), ഷിമ്രോണ്‍ ഹെറ്റ്മെയറും(7 പന്തില്‍ 9) മടങ്ങുമ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഹെറ്റ്മെയറുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡിനും ബാറ്റിംഗില്‍ താളം കണ്ടെത്താനായില്ല. ഒടുവില്‍ പതിമൂന്നാം ഓവറില്‍ 16 പന്തില്‍ 8 റണ്‍സ് മാത്രമെടുത്ത് നില്‍ക്കെ പൊള്ളാര്‍ഡ് ക്രീസ് വിട്ടു. പിന്നീട് ക്രീസിലെത്തിയ ആന്ദ്രെ റസല്‍ ആദ്യ പന്ത് നേരിടും മുമ്പ് തന്നെ നോണ്‍ സ്ട്രൈക്കില്‍ എന്‍ഡില്‍ നില്‍ക്കെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി.
പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്കോര്‍ 100 കടന്നു. മറുവശത്ത് താളം കണ്ടെത്താനാവാതെ റോസ്റ്റണ്‍ ചേസും പാടുപെടുകയായിരുന്നു. പുരാന്‍ പുറത്തായശേഷം ഡ്വയിന്‍ ബ്രാവോ ആണ് ക്രീസിലെത്തിയത്. എന്നാല്‍ ബ്രാവോ പുറത്തായശേഷം അവസാന ഓവറില്‍ വീണ്ടും ക്രീസിലെത്തിയ പൊള്ളാര്‍ഡ് ഇന്നിംഗ്സിലെ അവസാന പന്ത് സിക്സിന് പറത്തി വിന്‍ഡിസീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
പൊള്ളാര്‍ഡിന്‍റെ ആ സിക്സ് മത്സരഫലത്തില്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തു. ബംഗ്ലാദേശ് മത്സരം തോറ്റത് വെറും മൂന്ന് റണ്‍സിനായിരുന്നു. അപ്പോഴും പൊള്ളാര്‍ഡ് എന്തിനാണ് ഇടക്കുവെച്ച് കളി നിര്‍ത്തിപോയതെന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നുമില്ല. എന്നാല്‍ താളം കണ്ടെത്താനാവാഞ്ഞതോടെ പൊള്ളാര്‍ഡ് തന്ത്രപൂര്‍വം കളി നിര്‍ത്തി കയറിപ്പോവുകയും അവസാന ഓവറുകളില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
എന്നാല്‍ ബംഗ്ലാദേശ് ഇന്നിംഗ്സിനിടെ ആദ്യ ഓവറുകളില്‍ മാത്രമാണ് പൊള്ളാര്‍ഡ് ക്യാപ്റ്റനായി ഗ്രൗണ്ടിലുണ്ടായിരുന്നത്. ഇടക്ക് ഗ്രൗണ്ട് വിട്ട പൊള്ളാര്‍ഡിന് പകരം നിക്കൊളാസ് പുരാനാണ് പിന്നീട് വിന്‍ഡിസിനെ നയിച്ചത്. ബാറ്റിംഗിനിടെ പൊള്ളാര്‍ഡിന് പരിക്കേറ്റതാകാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!