ടി20 ലോകകപ്പ്: അവസാന ഓവര്‍ ത്രില്ലറില്‍ വിന്‍ഡീസിനോട് തോറ്റു; ബംഗ്ലാദേശ് പുറത്ത്

By Web TeamFirst Published Oct 29, 2021, 7:39 PM IST
Highlights

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.
 

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup0 ബംഗ്ലാദേശിനെതിരായ (Bangladesh0 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (West Indies) ജയം. മൂന്ന് റണ്‍സിനാണ് വിന്‍ഡീസ് സൂപ്പര്‍ 12ലെ ആദ്യവിജയം ആഘോഷിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്.  

ടി20 ലോകകപ്പ്: ഹാര്‍ദികിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം; വിമര്‍ശനവുമായി മുന്‍ സെലക്റ്റര്‍

ലിറ്റണ്‍ ദാസ് (44), മഹ്മുദുള്ള (31) എന്നിവര്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ വിന്‍ഡീസ് സെമി സാധ്യതകള്‍ സജീവമാക്കി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഷാക്കിബ് അല്‍ ഹസന്‍ (9), മുഹമ്മദ് നെയിം (17) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ലിറ്റണ്‍ ദാസ്- സൗമ്യ സര്‍ക്കാര്‍ (17) സഖ്യമാണ് നില മെച്ചപ്പെടുത്തിയത്. ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൗമ്യ, മുഷ്ഫിഖര്‍ റഹീം (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. പിന്നീട് ക്രീസിലെത്തിയ മഹ്മുദുള്ള- ദാസ് സഖ്യം ആഞ്ഞുപിടിച്ചെങ്കിലും വിജയതീരത്ത് അടുപ്പിക്കാനായില്ല.

ടി20 ലോകകപ്പ്: ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്തിയത് ധോണി? ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. നിക്കോളാസ് പുരാനാണ് (22 പന്തില്‍ 40) അവരുടെ ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയേര്‍ (9) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ഏഴ് ഓവറുകള്‍ക്കിടെ വിന്‍ഡീസിന് നഷ്ടമായി. കീറണ്‍ പൊള്ളാര്‍ഡ് റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തുപോയി. ആന്ദ്രേ റസ്സല്‍ (0) റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ 12.4 ഓവറില്‍ നാലിന് 62 എന്ന നിലയിലായി നിലവിലെ ചാംപ്യന്മാര്‍. പിന്നീട് ക്രീസിലെത്തിന്റെ പുരാന്റെ ഇന്നിംഗ്സാണ് വിന്‍ഡീസിന് പൊരുതാവുന്ന് സ്‌കോര്‍ സമ്മാനിച്ചത്. റോസ്റ്റണ്‍ ചേസിന്റെ മെല്ലെപ്പോക്കും വിന്‍ഡീസിന് വിനയായി. ഡ്വെയ്ന്‍ ബ്രാവോ നിരാശപ്പെടുത്തിയെങ്കിലും ജേസണ്‍ ഹോള്‍ഡര്‍ (5 പന്തില്‍ പുറത്താവാതെ 15), പൊള്ളാര്‍ഡ് (14) സ്‌കോര്‍ 140കടത്തി.  റോസ്റ്റണ്‍ ചേസ് 46 പന്തില്‍ 39 റണ്‍സ് നേടി. ബംഗ്ലാദേശിനായി മഹേദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറിഫുല്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
    
ന്യൂസിലന്‍ഡിനെതിരെയെങ്കിലും ടോസിലെ ഭാഗ്യം കോലിയെ തുണക്കുമോ; ആരാധകരെ ആശങ്കയിലാഴ്ത്തി കണക്കുകള്‍

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങിയത്. ലെന്‍ഡല്‍ സിമ്മണ്‍സിന് പകരമാണ് റോസ്റ്റണ്‍ ചേസ് ടീമിലെത്തി. താരത്തിന്റെ ടി20 അരങ്ങേറ്റമായിരുന്നിത്. ഹെയ്ഡല്‍ വാല്‍ഷിന് പകരം ജേസണ്‍ ഹോള്‍ഡറും ടീമിലെത്തി. ഇതോടെ ഗെയ്ല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശും രണ്ട് മാറ്റങ്ങളള്‍ വരുത്തി. സൗമ്യ സര്‍ക്കാര്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ടീമിലെത്തി. നൂറുല്‍, നസും എന്നിവര്‍ പുറത്തായി.

click me!