ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

Published : Oct 20, 2022, 02:16 PM ISTUpdated : Oct 20, 2022, 02:30 PM IST
ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

Synopsis

പ്രധാന വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്‌ഡിന് പരിക്കേറ്റാല്‍ പകരം ഉപയോഗിക്കാന്‍ ഓസീസിന് ഇതോടെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലായെന്നത് ആശങ്കയാണ്

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ റിസര്‍വ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലിസ് പുറത്തായതോടെ ബാക്ക്‌-അപ് വിക്കറ്റ് കീപ്പറില്ലാതെയാണ് ഓസീസ് ലോകകപ്പ് കളിക്കുക. ഗോള്‍ഫിനിടെ പരിക്കേറ്റ ഇംഗ്ലിസിന് ആറിലേറെ സ്റ്റിച്ചുകളുള്ളതായാണ് റിപ്പോര്‍ട്ട്. 

പ്രധാന വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്‌ഡിന് പരിക്കേറ്റാല്‍ പകരം ഉപയോഗിക്കാന്‍ ഓസീസിന് ഇതോടെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലായെന്നത് ആശങ്കയാണ്. എന്നാല്‍ ഒന്നിലേറെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലാതെ ഓസീസ് ലോകകപ്പിന് പോകുന്നത് ഇതാദ്യമല്ല. 2019 ഏകദിന ലോകകപ്പില്‍ അലക്‌സ് ക്യാരിയും 2016 ട്വന്‍റി 20 ലോകകപ്പില്‍ പീറ്റര്‍ നെവിലും 2015 ഏകദിന ലോകകപ്പില്‍ ബ്രാഡ് ഹാഡിനും മാത്രമായിരുന്നു വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലുണ്ടായിരുന്നത്. 

രാജ്യാന്തര ടി20കളുടെ മുന്‍പരിചയമില്ലാതിരുന്നിട്ടും കാമറൂണ്‍ ഗ്രീന്‍ അടുത്തിടെ ഇന്ത്യക്കെതിരെ 200ഓളം സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. 22-ാം തിയതി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ഓസീസിന്‍റെ ആദ്യ സൂപ്പര്‍-12 മത്സരം. പിന്നീട് ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകള്‍ എന്നിവയുമായും ഓസീസിന് മത്സരമുണ്ട്. ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഓസീസ്. 

ഓസീസ് സ്‌ക്വാഡ്: ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ല്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍. 

ട്വന്‍റി 20 ലോകകപ്പ്: ഒഡൗഡിന്‍റെ പോരാട്ടം പാഴായി; നെതര്‍ലന്‍ഡ്‌സിനെ എറിഞ്ഞിട്ട് ലങ്ക സൂപ്പര്‍-12ല്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍