ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് വേദനിപ്പിക്കുന്ന വാര്‍ത്ത പങ്കുവച്ച് ഡേവിഡ് മില്ലര്‍

Published : Oct 09, 2022, 12:28 AM IST
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് വേദനിപ്പിക്കുന്ന വാര്‍ത്ത പങ്കുവച്ച് ഡേവിഡ് മില്ലര്‍

Synopsis

അര്‍ബുദത്തെ തുടര്‍ന്ന് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരമാണ് മില്ലര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. 

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ ദുഃഖകരമായ വാര്‍ത്ത പങ്കുവച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. അര്‍ബുദത്തെ തുടര്‍ന്ന് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരമാണ് മില്ലര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയല്ലാതെ മറ്റൊരു വീഡിയോ കൂടി താരം പങ്കുവച്ചിട്ടുണ്ട്.

മില്ലര്‍ ആരാധികയെ കുറിച്ചുള്ള സ്റ്റോറിയില്‍ കുറിച്ചിട്ടതിങ്ങനെ.. ''ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' മില്ലര്‍ കുറിച്ചിട്ടു. ആരാധികയോടൊപ്പമുള്ള ചിത്രം മില്ലര്‍ പങ്കുവച്ചപ്പോള്‍ അത് മകളാണെന്ന നിലയിലായിരുന്നു ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ മില്ലറോട് അടുത്ത വൃത്തങ്ങളാണ് കാന്‍സര്‍മൂലം മരിച്ച ആരാധികയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളതെന്ന് വിശദമാക്കിയത്.

രണ്ടാം ഏകദിനം നാളെ (ഞായര്‍) റാഞ്ചിയിലാണ് നടക്കുന്നത്.  മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങള്‍ക്കായിട്ടാണ് വാര്‍ണര്‍ ഇന്ത്യയിലെത്തിയത്. ടി20യില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടെങ്കിലും മില്ലര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ മില്ലര്‍ നിര്‍ണായക പങ്കുവഹിച്ചു. പുറത്താവാതെ 75 റണ്‍സാണ് മില്ലര്‍ നേടിയത്. 

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല