മെല്‍ബണില്‍ മാനം തെളിയുന്നു; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ആവേശ വാര്‍ത്ത

Published : Oct 22, 2022, 10:00 AM ISTUpdated : Oct 22, 2022, 10:03 AM IST
മെല്‍ബണില്‍ മാനം തെളിയുന്നു; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ആവേശ വാര്‍ത്ത

Synopsis

നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രാദേശികസമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം തുടങ്ങുക

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍-12 മത്സരം മഴ മുടക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുമെന്ന ആശങ്ക സജീവമായിരുന്നു. മെല്‍ബണില്‍ കുറച്ച് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നതായിരുന്നു കാരണം. എന്നാല്‍ നാളെ നടക്കുന്ന പോരാട്ടത്തിന് മുമ്പ് ആശ്വാസകരമായ ചില വിവരങ്ങള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരുന്നുണ്ട്. 

ശനിയാഴ്‌ച രാവിലെ മുതല്‍ മെല്‍ബണില്‍ മഴ പെയ്‌തിട്ടില്ല എന്നാണ് ഇന്‍സൈഡ്‌സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ഇത് ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. ഇന്ത്യ-പാക് മത്സരത്തിന് 60 ശതമാനം മഴ സാധ്യതയാണ് മുമ്പ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള മെല്‍ബണിലെ കാലാവസ്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്നതാണ്. കാലാവസ്ഥ മെച്ചപ്പെട്ട് 20 ഓവര്‍ വീതമുള്ള മത്സരം നടന്നാല്‍ അത് ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശംനിറ‌ഞ്ഞ മത്സരങ്ങളിലൊന്നാകും. 

നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രാദേശികസമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം തുടങ്ങുക. കഴിഞ്ഞ‌ ലോകകപ്പില്‍ പാകിസ്ഥാനോടേറ്റ 10 വിക്കറ്റ് തോല്‍വിക്ക് പകരംവീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അന്ന് മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തുകളെ പ്രതിരോധിക്കുകയാവും ടീം ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള വാംഅപ് മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് മെല്‍ബണിലേക്ക് ഇന്ത്യയുടെ വരവ്. ന്യൂസിലന്‍ഡിന് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ കവരുമോ? ആശങ്ക കനക്കുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍