ടി20 ലോകകപ്പ്: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഫൈനല്‍ വെള്ളത്തിലായേക്കും, കിരീടപ്പോരാട്ടം മുടക്കാന്‍ 'ലാ നിന' വരുന്നു

By Gopala krishnanFirst Published Nov 11, 2022, 7:03 PM IST
Highlights

മെല്‍ബണില്‍ ഫൈനല്‍ ദിവസം വൈകുന്നേരം മഴപെയ്യാനുള്ള സാധ്യത 95 ശതമാനാണെന്നാണ് കാലവസ്ഥാ പ്രവചനം. മഴ മൂലം ഫൈനല്‍ നടന്നില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തില്‍ കാലം തെറ്റി മഴപെയ്യുന്ന ഓസ്ട്രേലിയയില്‍ ഈ ലോകകപ്പിലെ നിര്‍ണായകമായ പല പോരാട്ടങ്ങളും ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലും മഴ നിഴലിലാണ്.

മെല്‍ബണില്‍ ഫൈനല്‍ ദിവസം വൈകുന്നേരം മഴപെയ്യാനുള്ള സാധ്യത 95 ശതമാനാണെന്നാണ് കാലവസ്ഥാ പ്രവചനം. മഴ മൂലം ഫൈനല്‍ നടന്നില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. തിങ്കളാഴ്ചയും കുറഞ്ഞത് 10 ഓവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമായില്ലെങ്കിലും ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കേണ്ടിവരും.

'അതൊക്കെ അവനെക്കൊണ്ട് മാത്രമെ കഴിയൂ', ഒടുവില്‍ ധോണിയെ വാഴ്ത്തി ഗംഭീര്‍
ഞായറാഴ്ച ഫൈനല്‍ നടന്നില്ലെങ്കില്‍ റിസര്‍വ് ദിനത്തില്‍ പ്രാദേശിക സമയം മൂന്ന് മണിക്കാവും മത്സരം നടത്തുക. മത്സരം പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ദിനത്തില്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിക്കും. എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മെല്‍ബണില്‍ അഞ്ച് മുതല്‍ 10 മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ലോകകപ്പില്‍ സൂപ്പര്‍ 12വിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തിനും സമാനമായ രീതിയില്‍ മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും മത്സരദിവസം മഴ മാറി നിന്നതോടെ കളി നടത്താനായിരുന്നു. ഇതുപോലെ ഫൈനലിലും മത്സരം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത് എങ്കില്‍ ഇന്ത്യയെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാമനിര്‍ദേശം

ലാ നിന എന്നാല്‍

സമുദ്രോപരിതലത്തിലെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് എൽ നിനോ. ഇതിനു നേർവിപരീതമാണ് ലാ നിന. ക്രമാതീതമായി സമുദ്രം തണുക്കും. ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രത്തെയാണ് ബാധിക്കുന്നത്.

click me!