
ട്വന്റി 20 ലോകകപ്പുകളിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. വലിയ വൈരത്തിന്റെ കഥയൊന്നുമില്ല. പക്ഷേ, ഇരുരാജ്യങ്ങളും ലോകകിരീടങ്ങള്‍ ഉയർത്തിയത് പരസ്പരം പലകുറി കൊമ്പുകോർത്തിട്ട് തന്നെയാണ്. ഒപ്പം ചില കൗതുകമുണര്‍ത്തുന്ന കണക്കുകളുമുണ്ട്.
ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോര്‍, അത് ഇന്ത്യക്കെതിരെയാണ്. 2012 എഡിഷനിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് പുറത്താകുന്നത് കേവലം 80 റണ്‍സിനാണ്.
ഹര്‍ഭജൻ സിങ്ങും പിയൂഷ് ചൗളയും ചേര്‍ന്നായിരുന്നു അന്ന് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് മൂന്നേ മൂന്ന് ബാറ്റര്‍മാര്‍ മാത്രം.
നാണക്കേടിന്റെ ഈ റെക്കോര്‍ഡുണ്ടെങ്കിലും ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയവും ഇന്ത്യക്കെതിരെയാണ്. വിക്കറ്റുകളുടെ കാര്യത്തിലാണിത്. 2022 എഡിഷനിലെ സെമി ഫൈനലില്‍.
അന്ന് 169 റണ്‍സായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ച ലക്ഷ്യം. കേവലം 16 ഓവറില്‍ പത്ത് വിക്കറ്റിന് ഇംഗ്ലണ്ട് രോഹിതിന്റെ സംഘത്തെ കീഴടക്കി. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ജോസ് ബട്ട്ലറും ഹെയ്ല്‍സുമായിരുന്നു വിജയശില്‍പ്പികള്‍.
ലോകകപ്പില്‍ ഇതുവരെ അഞ്ച് തവണയാണ് ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ മൂന്ന് തവണയും വിജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. രണ്ട് പ്രാവശ്യം ഇംഗ്ലണ്ടും വിജയിച്ചു.
Powered by:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!