ടി20 ലോകകപ്പ്: അവിടെയും ഇവിടെയും കണ്ടു! ലോകകപ്പില്‍ രണ്ട് ടീമിനായി കളിച്ചവര്‍

Published : Feb 11, 2026, 01:46 PM IST
T20 World Cup 2026

Synopsis

ടി20 ലോകകപ്പുകളില്‍ അപൂർവങ്ങളില്‍ അപൂർവമായ ചില റെക്കോർഡുകളുണ്ട്. അതില്‍ ഒന്നാണ് രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ട്വന്റി 20 ലോകകപ്പില്‍ മൈതാനത്ത് എത്തിയ താരങ്ങള്‍

ടി20 ലോകകപ്പുകളില്‍ അപൂർവങ്ങളില്‍ അപൂർവമായ ചില റെക്കോർഡുകളുണ്ട്. അതില്‍ ഒന്നാണ് രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ട്വന്റി 20 ലോകകപ്പില്‍ മൈതാനത്ത് എത്തിയ താരങ്ങള്‍. ഇന്നോളമുള്ള ചരിത്രമെടുത്താല്‍ ഒന്നും രണ്ടുമല്ല, ചെറിയ ഒരു നിര തന്നെ കാണാനാകും. 

ഇടം കയ്യൻ പേസറായ ഡിർക്ക് നാനസ്. നെതർലൻഡ്‌സിനും ഓസ്ട്രേലിയക്കും വേണ്ടിയാണ് നാനസ് കളത്തിലിറങ്ങിയത്. 2009 ലോകകപ്പ് എഡിഷനില്‍ ഓറഞ്ച് കുപ്പായമണിഞ്ഞ നാനസിന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഓസ്ട്രേലിയൻ ടീമിലേക്ക് വിളിയെത്തി. തൊട്ടടുത്ത ലോകകപ്പില്‍ ഓസീസിന് വേണ്ടി പന്തെറിയുകയും ചെയ്തു നാനസ്.

ദക്ഷിണാഫ്രിക്കയുടെ സ്പിന്നറായിരുന്ന വാൻ ഡെർ മേർവാണ് പട്ടികയിലെ മറ്റൊരു പ്രധാനി. 2009 മുതല്‍ 11 വരെ പ്രോട്ടിയാസിനായി കളിച്ച താരം 2015ല്‍ നെതര്‍ലൻഡ്‌സിനൊപ്പം ചേർന്നു. 2016 ടി20 ലോകകപ്പില്‍ ഡച്ച് പടയ്ക്കായി ആദ്യം കളിച്ചു. നിലവില്‍ പുരോഗമിക്കുന്ന ലോകകപ്പിലും വാൻ ഡെർ മേർവ് പന്തെറിയുന്നുണ്ട്.

അടുത്തത് മാർക്ക് ചാപ്മാൻ, 2016 വരെ ഹോങ് കോങ്ങിനൊപ്പം, ഇപ്പോള്‍ ന്യൂസിലൻഡ് നിരയിലെ പ്രധാനി. 2018 ലാണ് ചാപ്‌മാൻ കിവീസിനൊപ്പം ചേർന്നത്. അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റം നേപ്പാളിനെതിരെ ഹോങ് കോങ്ങിനായായിരുന്നു.

ന്യൂസിലൻഡിനും അമേരിക്കയ്ക്കും വേണ്ടി കളിച്ച കോറി ആൻഡേഴ്‌സണ്‍. 2018 വരെയാണ് ഓള്‍ റൗണ്ടര്‍ കിവീസിനായ കളത്തിലെത്തിയത്. 2024 മുതല്‍ യുഎസ്എയ്ക്കൊപ്പം. 2024 ടി20 ലോകകപ്പില്‍ താരം അമേരിക്കയെ പ്രതിനിധീകരിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയേയും നമീബിയേയും പ്രതിനിധീകരിച്ച ഡേവിഡ് വീസ് എന്നിവരാണ് ലോകകപ്പില്‍ ഇരട്ടവേഷം ചെയ്ത മറ്റൊരു പ്രധാന താരം. 2016 വരെയാണ് വീസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. നമീബിയക്കായി 2021 മുതല്‍ 24 വരെയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്റെ സ്പിന്‍ പടയ്ക്ക് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റുമോ? അണിനിരത്തുക അഞ്ച് സ്പിന്നര്‍മാരെ
ടി20 ലോകകപ്പ്: അമേരിക്ക ഒരു പാഠം, നമീബിയക്കെതിരെ സമീപനം തിരുത്തുമോ ഇന്ത്യ?