Latest Videos

ടി20 ലോകകപ്പ്: ഓസ്ട്രേലിയക്ക് വേണ്ടത് ധോണിയെപ്പോലെ ഒരു ഫിനിഷറെയെന്ന് പോണ്ടിംഗ്

By Web TeamFirst Published May 29, 2021, 4:28 PM IST
Highlights

ഗ്ലെന്‍ മാക്സ്‌വെല്ലോ, മിച്ചല്‍ മാര്‍ഷോ, മാര്‍ക്കസ് സ്റ്റോയിനസോ ആരാകും ആ റോളിലെത്തുക എന്നറിയേണ്ടതുണ്ട്. എന്തായാലും ഫിനിഷറില്ലാത്തത് ഓസീസിന് വലിയ തലവേദനയാവാനുള്ള സാധ്യതയുണ്ട്.

സിഡ്നി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ടീമിന് എം എസ് ധോണിയെപ്പോലെയൊ ഹര്‍ദ്ദിക് പാണ്ഡ്യയെപ്പോലെയൊ ഒരു ഫിനിഷറെ വേണമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കരിയറിലുടനീളം ഫിനിഷറുടെ റോളില്‍ തിളങ്ങിയ താരമാണ് ധോണി.

സമകാലീന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഹര്‍ദ്ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡും സമാനമായ റോളുകളില്‍ തിളങ്ങുന്നവരാണ്. അവരെപ്പൊലൊരു ഫിനിഷറില്ല എന്നത് ലോകകപ്പില്‍ വലിയ ഓസ്ട്രേലിയന്‍ ടീമിന് തലവേദനയാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു

ഓസ്ട്രേലിയന്‍ ടീമിലെ മികച്ച ബാറ്റ്സ്മാന്‍മാരെല്ലാം ബിഗ് ബാഷ് ലീഗില്‍ ആദ്യ നാലു സ്ഥാനത്ത് ബാറ്റു ചെയ്യുന്നവരാണെന്നതാണ് ഓസീസിന് മികച്ചൊരു ഫിനിഷറില്ലാതെ പോയതിന് കാരണമെന്നും പോണ്ടിംഗ് പറഞ്ഞു. ഓസീസിനായി ആരാകും ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുക എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്.

ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യക്ക് റെട്രോ ജേഴ്‌സി; ചിത്രം പുറത്തുവിട്ട് ജഡേജ

ഗ്ലെന്‍ മാക്സ്‌വെല്ലോ, മിച്ചല്‍ മാര്‍ഷോ, മാര്‍ക്കസ് സ്റ്റോയിനസോ ആരാകും ആ റോളിലെത്തുക എന്നറിയേണ്ടതുണ്ട്. എന്തായാലും ഫിനിഷറില്ലാത്തത് ഓസീസിന് വലിയ തലവേദനയാവാനുള്ള സാധ്യതയുണ്ട്. സ്റ്റോയിനസ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഫിനിഷറായി തിളങ്ങിയിട്ടുണ്ട്. പക്ഷെ ബിഗ് ബാഷില്‍ അദ്ദേഹം മെല്‍ബണ്‍ സ്റ്റാര്‍സിനായി ഓപ്പണറായി ഇറങ്ങിയാണ് തിളങ്ങിയത്.

ഫിനിഷറായി എത്തുന്ന കളിക്കാരന് തന്‍റെ ബാറ്റിംഗ് കൊണ്ട് രണ്ടോ മൂന്നോ കളികള്‍ സ്വന്തം നിലയില്‍ ജയിപ്പിക്കാന്‍ കെല്‍പ്പുണ്ടാവണം. അയാളെ എങ്ങനെയാകും ഓസീസ് കണ്ടെത്തുക എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും പോണ്ടിംഗ് പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശിലകനായിരുന്ന പോണ്ടിംഗ് ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയശേഷം സിഡ്നിയിലെ ഹോട്ടലില്‍ ക്വാറന്‍റീനിലാണിപ്പോള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!