T20 World Cup| ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് ടോസ്; ഇരു ടീമിലും മാറ്റം

By Web TeamFirst Published Nov 4, 2021, 3:30 PM IST
Highlights

ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്‌ട്രേലിയക്ക് മത്സരിക്കേണ്ടത്.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീമാണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയക്കാവട്ടെ ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താം. ദക്ഷിണാഫ്രിക്കയോടാണ് ഓസ്‌ട്രേലിയക്ക് മത്സരിക്കേണ്ടത്.

ഒരു മാറ്റവുമായിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയപ്പോള്‍ നസും പുറത്തായി.

T20 World Cup| ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, ഷമീം ഹുസൈന്‍, മഹേദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.

click me!