Asianet News MalayalamAsianet News Malayalam

T20 World Cup| ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍

ഒത്തുകളി ആരോപിക്കുന്നവര്‍ നിരത്തുന്നുണ്ട്. അതിലൊന്ന്, ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ മുഹമ്മദ് നബിയോട് കോലി പറഞ്ഞുവെന്നുള്ളതാണ്.
 

T20 World Cup Former Pakistani pacers reactions over India victory over Afghanistan
Author
Dubai - United Arab Emirates, First Published Nov 4, 2021, 1:06 PM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ (INDvAFG) മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ പാകിസ്ഥാന്‍ (Pakistan) താരങ്ങളായ വസിം അക്രമും (Wasim Akram) വഖാര്‍ യൂനിസും (Waqar Younis). ഐസിസിയുയുടെ (ICC) ഔദ്യോഗിക അക്കൗണ്ടുകളിലാണ് പലരും ഒത്തുകളി ആരോപണം ഉന്നയിക്കുന്നത്. അതിന് ചില കാരണങ്ങളും ഒത്തുകളി ആരോപിക്കുന്നവര്‍ നിരത്തുന്നുണ്ട്.

അതിലൊന്ന്, ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ മുഹമ്മദ് നബിയോട് കോലി പറഞ്ഞുവെന്നുള്ളതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ലോങ് ഓഫില്‍ വെച്ച് അനായാസം പിടിക്കാനാവുമായിരുന്ന ക്യാച്ച് നജിബുള്ള സദ്രാന്‍ നഷ്ടപ്പെടുത്തി. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീല്‍ഡിങ്ങും ഇന്ത്യക്ക് വേണ്ടി അഫ്ഗാന്‍ തോറ്റുകൊടുത്തു എന്നതിന് തെളിവാണെന്ന് ആരോപണമുയര്‍ന്നു.

T20 World Cup| 15 ദിവസത്തെ ഇടവേള പോലുമില്ല; ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് തിരക്കേറിയ ഷെഡ്യൂളും കാരണമാണ്

എന്നാല്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് ആരും ശ്രദ്ധ കൊടുക്കരുതൊന്ന് വഖാറും അക്രമവും പ്രതികരിച്ചത്. ''എനിക്കറിയില്ല ആളുകള്‍ എന്തിനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ നടത്തുന്നതെന്ന്. ഇന്ത്യ മികച്ച ടീമാണ്. അവര്‍ക്ക് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മോശം ദിവസങ്ങളുണ്ടായി. എന്നാല്‍ അവര്‍ ഫോമിലേക്ക് തിരിച്ചെത്തി. അതിനെ അങ്ങനെ മാത്രം കണ്ടാല്‍ മതി.'' അക്രം പ്രതികരിച്ചു. 

T20 World Cup| ഇന്ത്യയുടെ ജീവനറ്റിട്ടില്ല; അഫ്ഗാനെതിരെ വിജയം കൊണ്ടുവന്ന അഞ്ച് കാരണങ്ങള്‍

യാതൊരു വിധ യുക്തിയമില്ലാത്ത ആരോപണണങ്ങളാണ് ഇവയെന്ന് വഖാറും പറഞ്ഞു. ''ഇത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പും ഇല്ല. യുക്തിക്ക് നിരക്കാത്ത ഇത്തരം സംസാരങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുക.'' വഖാര്‍ പറഞ്ഞു.

അഫ്ഗാനെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയിച്ചെങ്കിലും ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കുക പ്രയാസമായിരിക്കും. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമെ എന്തെങ്കിലും വഴയുണ്ടാവൂ. മാത്രമല്ല, ടീം ഇന്ത്യക്ക് നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്.

Follow Us:
Download App:
  • android
  • ios