ടി20 ലോകകപ്പ്: രോഹിത് ശര്‍മയല്ല ഇന്ത്യയുടെ ക്യാപ്റ്റനാവേണ്ടത്! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം

By Web TeamFirst Published Oct 21, 2021, 2:06 PM IST
Highlights

ഇന്ത്യ വന്‍ ആധിപത്യം തുടരുമ്പോഴാണ് മറ്റൊരു ലോകകപ്പ് മത്സരത്തില്‍ കൂടി ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യ- പാകിസ്ഥാന്‍. ഇതിനിടെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ (Monty Panesar).
 

ലണ്ടന്‍: പാകിസ്ഥാനെതിരായ (Pakistan) മത്സരത്തോടെ ഇന്ത്യയുടെ (Team India) ടി20 ലോകകപ്പ് (T20 World Cup) പ്രയാണം ആരംഭിക്കും. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം (INDvPAK) വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

ടി20 ലോകകപ്പ്: 'ഇന്ത്യക്ക് തന്നെയാണ് കൂടുതല്‍ സാധ്യത'; കാരണം വ്യക്തമാക്കി ഇന്‍സമാം ഉള്‍ ഹഖ്

ഇന്ത്യ വന്‍ ആധിപത്യം തുടരുമ്പോഴാണ് മറ്റൊരു ലോകകപ്പ് മത്സരത്തില്‍ കൂടി ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യ- പാകിസ്ഥാന്‍. ഇതിനിടെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ (Monty Panesar). ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്നാണ് പനേസര്‍ പറയുന്നത്. ''ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ റെക്കോഡ് നോക്കൂ. ഇന്ത്യ മാച്ച് വിന്നര്‍മാരുടെ ഒരു കൂട്ടമാണ്. പാകിസ്ഥാനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. എന്നാല്‍ തങ്ങളുടെതായ ദിവസങ്ങളില്‍ പാകിസ്ഥാന് മികവിലേക്ക് ഉയരാറുണ്ട്. മാത്രമല്ല, യുഎഇയിലെ ട്രാക്കുകള്‍ അവര്‍ക്ക് പരിചിതമാണ്. ഷഹീന്‍ അഫ്രീദി, ബാബര്‍ അസം എന്നിവരുടെ പ്രകടനം നിര്‍മാകമാവും. അസമിന്റെ വിക്കറ്റ് ഇന്ത്യക്ക് നേരത്തെ വീഴ്ത്താനായാല്‍ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരും.'' പനേസര്‍ പറഞ്ഞു. 

ടി20 ലോകകപ്പ്: 'വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലം'; മാക്സ്വെല്ലിന്റെ മുന്നറിയിപ്പ്

ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയിലെത്തുമെന്നും പനേസര്‍ വ്യക്തമാക്കി. ''ഫൈനലിലെ ഒരു ടീം ഇന്ത്യയാണെന്നതില്‍ സംശയമൊന്നുമില്ല. ഇംഗ്ലണ്ട്, ഓസീസ്, കവീസ് ടീമുകളും സെമിയില്‍ പ്രവേശിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടി20 ക്രിക്കറ്റില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റാണിത്. അദ്ദേഹത്തിന് ലോകകപ്പോടെ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ആഗ്രഹമുണ്ടാകും. അതുകൊണ്ടുതന്നെയാണ് എം എസ് ധോണിയെ മെന്ററാക്കി കൊണ്ടുവന്നത്. കോലിക്ക് ധോണിയോട് ബഹുമാനവുമുണ്ട്. ധോണിയെ കൊണ്ടുവരാനുള്ള തീരുമാനം കോലിയുടേതാണ്. ക്യാപ്റ്റനായുള്ള ധോണിയുടെ പരിചയസമ്പത്ത് കോലിക്ക് ഗുണം ചെയ്യും.'' പനേസര്‍ വ്യക്തമാക്കി.

ടി20 ലോകകപ്പില്‍ വിരാട് കോലി പന്തെറിയുമോ? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ

ഇന്ത്യന്‍ ടീമിലേക്ക് അവസാനമായി വന്ന ഷാര്‍ദുല്‍ ഠാക്കൂറിനെ കുറിച്ചും പനേസര്‍ സംസാരിച്ചു. ''ഷാര്‍ദുല്‍ ഒരു ശരാശരി താരമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കും. എന്നാല്‍ കോലിയുടെ വജ്രായുധം ഷാര്‍ദുല്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ബൗളിംഗ് വേരിയേഷനുകള്‍ എതിര്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും അപകടം വിതയ്ക്കും.'' മുന്‍ സ്പിന്നര്‍ വിശദീകരിച്ചു. 

വിരാട് കോലിക്ക് ശേഷം റിഷഭ് പന്ത് ക്യാപ്റ്റനാവണമെന്നും പനേസര്‍ പറഞ്ഞു. പന്ത് ഡല്‍ഹി കാപിറ്റല്‍സിനെ മനോഹരമായി നയിച്ചുവെന്നും പക്വത കാണിക്കുന്നുണ്ടെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

click me!