Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: 'വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലം'; മാക്‌സ്‌വെല്ലിന്‍റെ മുന്നറിയിപ്പ്

രണ്ട് സന്നാഹ മത്സരങ്ങളിലും ഓസീസ് ഓപ്പണര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ (New Zealand) പൂജ്യത്തിന് മടങ്ങിയപ്പോള്‍ ഇന്ത്യയോട് (Team India) ഒരു റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത്.

T20 World Cup Glenn Maxwell support David Warner despite poor form
Author
Dubai - United Arab Emirates, First Published Oct 21, 2021, 11:05 AM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഓസ്‌ട്രേലിയയുടെ (Australia) ഏറ്റവും വലിയ ആശങ്കയാണ് ഡേവിഡ് വാര്‍ണറുടെ (David Warner) മോശം ഫോം. രണ്ട് സന്നാഹ മത്സരങ്ങളിലും ഓസീസ് ഓപ്പണര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരെ (New Zealand) പൂജ്യത്തിന് മടങ്ങിയപ്പോള്‍ ഇന്ത്യയോട് (Team India) ഒരു റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത്. ഐപിഎല്ലിലും (IPL 2021) പാടേ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു വാര്‍ണറുടേത്. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ വാര്‍ണര്‍ക്ക് അധികം ടീമിലും ഇടമില്ലാതായി. 

ടി20 ലോകകപ്പില്‍ വിരാട് കോലി പന്തെറിയുമോ? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ

വാര്‍ണറുടെ ഫോം തലവേദന സൃഷ്ടിക്കുമ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell). വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമമെന്നാാണ് മാക്‌സി പറയുന്നത്. ''മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തെ എഴുതിത്തള്ളറായിട്ടില്ല. കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ടി20 ലോകകപ്പിലും വാര്‍ണറുടെ വമ്പനടികള്‍ കാണാം. 

ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടിയ ധോണിയിപ്പോള്‍ മെന്റര്‍, പക്ഷെ ആ 8 പേര്‍ ഇത്തവണയും പോരാട്ടത്തിനുണ്ട്

വലിയ മത്സരങ്ങളില്‍ അദ്ദേഹം ഫോമിലേക്ക് മടങ്ങിയതെത്തും. മോശം സമയം എല്ലാ താരങ്ങള്‍ക്കുമുണ്ടാകും. അത്തരമൊരു സമയത്തിലൂടെയാണ് വാര്‍ണര്‍ പോയികൊണ്ടിരിക്കുന്നത്. ടീമിലെ അവിഭാജ്യ ഘടകം തന്നെയാണ് വാര്‍ണര്‍.'' മാക്‌സ്‌വെല്‍ വ്യക്തമാക്കി.

ടി20 ലോകകപ്പ്: ഭുവനേശ്വര്‍ അല്ലെങ്കില്‍ ഷാര്‍ദുല്‍! ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ താരം

രണ്ട് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത വാര്‍ണറുടെ മുഖത്ത് നിരാശയും നിസ്സഹായതയും പ്രകടമായിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട് അദ്ദേഹത്തിന്. എത്രയും തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ വാര്‍ണര്‍ക്ക് കഴിയട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

Follow Us:
Download App:
  • android
  • ios