ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് ഗംഭീര്‍

By Web TeamFirst Published Sep 15, 2021, 10:33 PM IST
Highlights

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണറാകുന്ന ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ തെരഞ്ഞെടുത്തത്. റിഷഭ് പന്ത് അഞ്ചാം നമ്പറിലും ഹര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറിലും എത്തുന്നു. രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടര്‍.

ദില്ലി: ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഓപ്പണറാകുന്ന ഗംഭീറിന്‍റെ ടീമില്‍ രണ്ട് സ്പിന്നര്‍മാരാണുള്ളത്. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയിലാണ് ഗംഭീര്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണറാകുന്ന ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ തെരഞ്ഞെടുത്തത്. റിഷഭ് പന്ത് അഞ്ചാം നമ്പറിലും ഹര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറിലും എത്തുന്നു. രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടര്‍.

പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഗംഭീറിന്‍റെ ടീമിലുള്ളത്. സ്പെഷലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയും ഗംഭീറിന്‍റെ ടീമിലുണ്ട്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഭുവനേശ്വര്‍ കുമാറിന് പകരം താന്‍ ഷര്‍ദ്ദുലിനെ ടീമിലെടുക്കുമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.

യുഎഇയിലെ പിച്ചുകള്‍ അദ്യഘട്ടത്തില്‍ സ്പിന്നിനെ അധികം തുണക്കാനിടയില്ലാത്തതിനാലാണ് രണ്ട് സ്പിന്നര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയതെന്നും ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരെ ടീമിലെടുക്കാമെന്നും ഗംഭീര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!