വനിതാ ടി20 ലോകകപ്പിലെ ആദ്യ അങ്കം; പാകിസ്ഥാനെതിരെ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ഹസ്തദാനം ചെയ്യാതെ ഇരു ക്യാപ്റ്റൻമാരും

Published : Jun 14, 2026, 06:52 PM IST
India Women vs Pakistan Women Toss

Synopsis

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും, അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് സമയത്ത് പതിവുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയാറായില്ലെന്നത് ശ്രദ്ധേയമായി. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും പറഞ്ഞു.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും, അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ ആത്മവിശ്വാസം നൽകുന്ന വിജയം നേടിയപ്പോൾ, ഇംഗ്ലണ്ടിനെതിരായ രണ്ടാം വാം-അപ്പ് മത്സരത്തിൽ അഞ്ച് റൺസിന്റെ നേരിയ പരാജയം മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാകിസ്ഥാന് 2 തവണ മാത്രമാണ് വിജയിക്കാനായത്. ലോകകപ്പിലെ കഴിഞ്ഞ മൂന്ന് നേർക്കുനേർ പോരാട്ടങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഈ മേധാവിത്വം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, പാകിസ്ഥാനെ ഒട്ടും കുറച്ചുകാണാൻ ഇന്ത്യ തയ്യാറല്ല. അനുഭവസമ്പത്തും യുവത്വവും ഒത്തിണങ്ങിയ മികച്ചൊരു സ്ക്വാഡാണ് ഇത്തവണ ഇന്ത്യയുടേത്.

എഡ്ജ്ബാസ്റ്റണിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബൗളർമാർക്കും അവസരം: കളി പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്.സ്റ്റേഡിയത്തിലെ വലിയ ബൗണ്ടറികൾ ബാറ്റർമാരെ പരീക്ഷിക്കും. ഇത് മുതലാക്കാൻ സ്പിന്നർമാർക്ക് സാധിക്കും. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാണെങ്കിലും സ്പിന്നർമാർക്ക്) മത്സരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താനാകും.

 

ഇന്ത്യൻ വനിതാ ടീം പ്ലേയിങ് ഇലവൻ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ഭാരതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ്

പാകിസ്ഥാൻ വനിതാ ടീം പ്ലേയിങ് ഇലവൻ: ഗുൽ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പർ), ആയിഷ സഫർ, സൈറ ജബീൻ, ആലിയ റിയാസ്, നതാലിയ പർവേസ്, ഫാത്തിമ സന (ക്യാപ്റ്റൻ), രാമീൻ ഷമീം, നഷ്‌റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമ്മയാണ് വിളിക്കുന്നത്, എടുത്തില്ലെങ്കില്‍ പണികിട്ടും', വാര്‍ത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോണെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി
രോഹിത് ശർമ്മ ദേഷ്യപ്പെട്ടോ?, ആ റണ്ണൗട്ടിന് ശേഷം ഡ്രസ്സിങ് റൂമിൽ സംഭവിച്ചത് വെളിപ്പെടുത്തി ശുഭ്‌മാൻ ഗിൽ