ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലന്‍ഡിനും ജയിക്കണം

Published : Oct 31, 2021, 10:54 AM IST
ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലന്‍ഡിനും ജയിക്കണം

Synopsis

ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ടീമിലുണ്ടാകും. ഭുവനേശ്വര്‍ കുമാറിന് (Bhuvneshwar Kumar) പകരം ഷാര്‍ദുല്‍ ഠാക്കൂര്‍ (Shardul Thakur) കളിക്കാനാണ് സാധ്യത.  

ദുബായ്: ടി20 ലോകപ്പില്‍ ഇന്ത്യക്ക് (Team India) ഇന്ന് വമ്പന്‍ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡാണ് (New Zealand) എതിരാളികള്‍. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ടീമിലുണ്ടാകും. ഭുവനേശ്വര്‍ കുമാറിന് (Bhuvneshwar Kumar) പകരം ഷാര്‍ദുല്‍ ഠാക്കൂര്‍ (Shardul Thakur) കളിക്കാനാണ് സാധ്യത.

തോറ്റ് തുടങ്ങിയവരാണ്. ഇനിയെല്ലാം ജയിക്കണം. ഇല്ലെങ്കില്‍ സെമികാണാതെ മടങ്ങാം. ലോക വേദികളില്‍ ഇരുകൂട്ടരും പലതവണ മുഖാമുഖം വന്നിട്ടുണ്ട്. ഒരിക്കലൊഴികെ കിവികള്‍ക്ക് മുന്നില്‍ മുട്ടിടിച്ചതിനെല്ലാം കണക്കുതീര്‍ക്കാനുണ്ട് ടീം ഇന്ത്യക്ക്. ശ്രദ്ധാകേന്ദ്രമായ ഹാര്‍ദിക്  പന്തെറിഞ്ഞാല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) ബൗളിംഗ് പരീക്ഷണത്തിന് സാധ്യതകളേറെ.

വരുണ്‍ ചക്രവര്‍ത്തിയെ (Varun Chakravarthy) പവര്‍പ്ലേയിലേക്കും ജസ്പ്രീത് ബുംറയെ (Jasprit Bumrah) ഡെത്ത് ഓവറുകളിലേക്കും മാറ്റിവയ്ക്കാം. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കൂര്‍ പരിഗണനയില്‍. ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. ട്രെന്റ് ബോള്‍ട്ട് (Trent Boult) നയിക്കുന്ന ബൗളിംഗ് നിരയുടെ പവര്‍പ്ലേ അതിജീവിക്കുന്നത് നിര്‍ണായകം. 

പരിക്ക് മാറിയ മാര്‍ട്ടിന്‍ ഗപ്റ്റിലില്‍ (Martin Guptill) തുടങ്ങുന്ന കിവീസിന്റെ റണ്‍കരുത്ത്. പിന്നാലെ വരുന്ന നായകന്‍ വില്യംസണ്‍ ഉള്‍പ്പടെയുളളവര്‍ അപകടകാരികള്‍. ടോസ് കിട്ടുന്നവര്‍ പകുതിജയിച്ചു. ദുബായില്‍ അവസാന പതിനെട്ട് കളിയില്‍ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍