ടി20 ലോകകപ്പ്: റാഷിദ് ഖാനെ കണ്ടാല്‍ ഇന്ത്യന്‍ പുലികള്‍ക്ക് മുട്ടിടിക്കും; തമ്മില്‍ ഭേദം രണ്ട് യുവതാരങ്ങള്‍

Published : Nov 03, 2021, 12:45 PM IST
ടി20 ലോകകപ്പ്: റാഷിദ് ഖാനെ കണ്ടാല്‍ ഇന്ത്യന്‍ പുലികള്‍ക്ക് മുട്ടിടിക്കും; തമ്മില്‍ ഭേദം രണ്ട് യുവതാരങ്ങള്‍

Synopsis

പാകിസ്ഥാന്റെയും (Pakistan) ന്യൂസീലന്‍ഡിന്റെയും (New Zealand) സ്പിന്‍ അക്രമണത്തിന് മറുമരുന്നില്ലാതെ പോയ ടീം ഇന്ത്യയെ കാത്ത് അഫ്ഗാന്റെ സ്പിന്‍ ത്രിമൂര്‍ത്തികള്‍.   

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് അഫ്ഗാനിസ്ഥാനെതിരെ (Afghanistan) കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് (Team India) ഏറ്റവും അധികം വെല്ലുവിളിയാവുക റാഷിദ് ഖാന്‍ (Rashid Khan) ആയിരിക്കുമെന്നതില്‍ സംശമൊന്നുമില്ല. ഇന്ത്യയുടെ മിക്ക മുന്‍നിര ബാറ്റര്‍മാര്‍ക്കെതിരെയും മികച്ച റെക്കോര്‍ഡാണ് റാഷിദിനുള്ളത്. പാകിസ്ഥാന്റെയും (Pakistan) ന്യൂസീലന്‍ഡിന്റെയും (New Zealand) സ്പിന്‍ അക്രമണത്തിന് മറുമരുന്നില്ലാതെ പോയ ടീം ഇന്ത്യയെ കാത്ത് അഫ്ഗാന്റെ സ്പിന്‍ ത്രിമൂര്‍ത്തികള്‍. 

മുഹമ്മദ് നബി (Mohammad Nabi) മുജീബ് ഉര്‍ റഹ്മാന്‍ (Mujeeb Ur Rahman) എന്നിവരേക്കാള്‍ ഇന്ത്യ പേടിക്കുക റാഷിദ് ഖാനെയാകും. ഐപിഎല്ലില്‍ (IPL 2021) റാഷിദിന്റെ നാല് ഓവറുകള്‍ കരുതലോടെ കളിക്കുകയും മറ്റ് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുകയുമായിരുന്നു മിക്ക ടീമുകളുടെയും തന്ത്രം.

റാഷിദിനെതിരെ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറിയാം ഈ വ്യത്യാസം. ഏറ്റവും കൂടുതല്‍ തവണ റാഷിദിന് മുന്നില്‍ വീണത് കെ എല്‍ രാഹുലാണ് (KL Rahul). മൂന്ന് തവണ രാഹുല്‍ റാഷിദിന് മുന്നില്‍ കീഴടങ്ങി. റാഷിദിന്റെ 30 പന്തില്‍ രാഹുല്‍ നേടിയത് 18 റണ്‍സ് മാത്രം. 

വിരാട് കോലിക്കും (Virat Kohli) അഫ്ഗാന്‍ സ്പിന്നര്‍ക്കെതിരെ 100ല്‍ താഴെയാണ് സ്‌ട്രൈക്ക് റേറ്റ്. 24 പന്തില്‍ 21 റണ്‍സ് മാത്രം. ഒരു തവണയാണ് കോലിയെ റാഷിദ് പുറത്താക്കിയത്. രോഹിത് ശര്‍മയ്‌ക്കെതിരെ (Rohit Sharma) 16 പന്തില്‍ 19 റണ്‍സ് വഴങ്ങിയെങ്കിലും രണ്ട് തവണ ഇന്ത്യന്‍ ഓപ്പണറെ പുറത്താക്കാന്‍ റാഷിദിനായി.

ഫിനിഷര്‍ ടാഗ് ഉള്ള ഹാര്‍ദിക് പണ്ഡ്യക്കും (Hardik Pandya) റാഷിദിനെ കണ്ടാല്‍ മുട്ടിടിക്കും. 37 പന്തില്‍ 27 റണ്‍സ് മാത്രം. രണ്ട് തവണ ഹാര്‍ദിക്കിന്റെ വിക്കറ്റും നേടി റാഷിദ്. അഫ്ഗാന്‍ സ്പിന്നറെ കടന്നാക്രമിച്ചിട്ടുള്ളത് ഇഷാന്‍ കിഷനും (Ishan Kishan) റിഷഭ് പന്തുമാണ് (Rishabh Pant). ഇഷാന്‍ 51 പന്തില്‍ 64 റണ്‍സ് നേടി. റിഷഭ് 68 പന്തുകള്‍ നേരിട്ടപ്പോള്‍ 77 റണ്‍സ് നേടി. 

റിഷഭിനെ രണ്ട് തവണ റാഷിദ് തളച്ചപ്പോള്‍ കിഷന്‍ ഇതുവരെ അഫ്ഗാന്‍ സ്പിന്നര്‍ക്ക് മുന്നില്‍ കീഴടങ്ങിയിട്ടില്ല. എന്തായാലും കണക്കിലെ കളിയില്‍ പ്രതീക്ഷ വച്ചിരിക്കുന്ന നീലപ്പടയ്ക്ക് റാഷിദിന്റെ സ്പിന്‍ കെണി അതിജീവിക്കുക തന്നെ പ്രധാന വെല്ലുവിളി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്