ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍

Published : Oct 24, 2021, 01:21 PM IST
ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍

Synopsis

2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പാതി സമ്മര്‍ദ്ദം കുറയും. പിന്നീടുള്ള യാത്ര അല്‍പം കൂടി സുഗമമാവും.  

ആലപ്പുഴ: ക്രിക്കറ്റ് ലോകം ഇന്ന് ദുബായിലേക്ക് ഉറ്റുനോക്കുകയാണ്. ടി20 ലോകകപ്പില്‍ (T20 World Cup) വൈകിട്ട് 7.30ന് ഇന്ത്യ, പാകിസ്ഥാനെ നേരിടും (India vs Pakistan). 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പാതി സമ്മര്‍ദ്ദം കുറയും. പിന്നീടുള്ള യാത്ര അല്‍പം കൂടി സുഗമമാവും. ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പലരും സമ്മതിക്കുന്നു. എന്നാല്‍ കടുത്ത മത്സരമായിരിക്കുമെന്ന് മറ്റു ചിലരുടെ സംസാരം. 

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ്. മത്സരം കടുക്കുമെന്നാണ് സഞ്ജു പറയുന്നത്. ''വര്‍ഷങ്ങളായി നടക്കുന്നത് പോലെ ഏറ്റവും വാശിയേറിയ മത്സരം ആയിരിക്കും ഇന്നത്തേത്. യുഎഇയില്‍ കളിക്കുമ്പോള്‍ നല്ല അന്തരീക്ഷമായിരിക്കും. നമ്മുടെ നാട്ടുകാരും പാകിസ്ഥാനികളായ ആരാധകരും കൂടുതല്‍ കാണും. അതുകൊണ്ടുതന്നെ ആവേശവും കൂടും. രണ്ട് ടീമിനും ശക്തമായ ബൗളിംഗ്- ബാറ്റിംഗ്  നിരയുണ്ട്. അതുകൊണ്ടുതന്നെ കടുത്ത മത്സരമായിരിക്കും. ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടന്നതെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും.'' സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടി20 ലോകകപ്പ്: വിരാട് കോലി- ബാബര്‍ അസം നേര്‍ക്കുനേര്‍; ചില റെക്കോഡുകളിങ്ങനെ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) വേണ്ടി കളിക്കുന്ന ബേസില്‍ തമ്പിയും ഇന്നത്തെ മത്സരത്തെ കുറിച്ച് സംസാരിച്ചു. ഹൈദരാബാദില്‍ സഹതാരമായ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) ടീമില്‍ വേണമെന്നാണ് ബേസില്‍ പറയുന്നത്. ''ഭുവി പരിചയസമ്പത്തുള്ള താരമാണ്. ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ഭയങ്കര സമ്മര്‍ദ്ദമായിരിക്കും. ഇതൊക്കെ മറികടക്കാന്‍ ഭുവിയെ പോലെ ഒരു താരത്തിന് സാധിക്കും.'' ബേസില്‍ വ്യക്തമാക്കി.

ടി20 ലോകകപ്പ്: അക്കീല്‍ ഹൊസൈന്റെ കൈകളില്‍ വിരിഞ്ഞത് എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ച്? വീഡിയോ

മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് സഞ്ജു ഉള്‍പ്പെടെയുള്ള കേരള ടീം. സഞ്ജുവാണ് ടീമിനെ നയിക്കുന്നത്. നവംബര്‍ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍
ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം