ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ (IM Vijayan). 

കൊച്ചി: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരത്തിന്റെ ആവേശത്തിലാണ് നാടും നഗരവും. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ (IM Vijayan). 

ടി20 ലോകകപ്പ്: വിരാട് കോലി- ബാബര്‍ അസം നേര്‍ക്കുനേര്‍; ചില റെക്കോഡുകളിങ്ങനെ

ഈ ലോകകപ്പില്‍ ഇന്ത്യയുടെ താരം ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ആയിരിക്കുമെന്നാണ് വിജയന്‍ പറയുന്നത്. ഏറെ ഇഷ്ടമുള്ള താരമമെന്നും വിജയന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വെടിക്കെട്ടിന്റെ ആശാനാണ് ഹാര്‍ദിക്. തീര്‍ച്ചയായും ഈ ലോകകപ്പ് അവന്റേതായിരിക്കും. ലോകകപ്പിന്റെ ഹീറോ ഹാര്‍ദിക്കായിരിക്കും. എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് അവന്‍. ഇന്ത്യ- പാക് മത്സരം വാശിയാണ്. അത് ഫുട്‌ബോളായാലും അങ്ങനെ തന്നെയാണ്. ദേശീയഗാനം കേള്‍ക്കുമ്പോള്‍ തന്നെ പ്രത്യേക ഊര്‍ജമാണ്. ലോകകകപ്പില്‍ പാകിസ്ഥാനോട് നമ്മള്‍ തോറ്റിട്ടില്ല. ആ ആധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യക്കാവും. 

ടി20 ലോകകപ്പ്: അയല്‍ക്കാരുടെ പോര്, അഭിമാന പോരാട്ടം! ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

ആദ്യ ടി20 ലോകകപ്പില്‍ ശ്രീശാന്തിന്റെ ക്യാച്ച് മറക്കാനാവില്ല. ഇന്നും വലിയ വിജയം പ്രതീക്ഷിക്കാം. ഇതിനേക്കാള്‍ മികച്ച പാകിസ്ഥാന്‍ ആദ്യം. അന്ന് പോലും ഇന്ത്യ, പാകിസ്ഥാനെ അടിച്ചോടിച്ചിട്ടുണ്ട്. ഷൊയ്ബ് അക്തര്‍ അടക്കമുള്ള നല്ല ബൗളമാര്‍ ഉള്ളപ്പോള്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അവരെ തകര്‍ത്തിട്ടുണ്ട്. ഇന്നത്തെ മത്സരം കണ്ടില്ലെങ്കില്‍ വലിയ നഷ്ടം തന്നെയാണ്.'' വിജയന്‍ പറഞ്ഞു.

ടി20 ലോകകപ്പ്: അക്കീല്‍ ഹൊസൈന്റെ കൈകളില്‍ വിരിഞ്ഞത് എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ച്? വീഡിയോ

ഇന്ത്യന്‍ ടീമിന് ആശംസകള്‍ പറഞ്ഞാണ് വിജയന്‍ നിര്‍ത്തിയത്. ടീം ഇന്ത്യ പൊളിക്കുമെന്നാണ് മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ പക്ഷം.