Latest Videos

ടി20 ലോകകപ്പ്: 'മെന്റര്‍ ധോണിക്ക് കൂടുതലൊന്നും ചെയ്യാനില്ല'; ഗവാസ്‌ക്കറുടെ തുറന്നുപറച്ചില്‍

By Web TeamFirst Published Oct 23, 2021, 3:46 PM IST
Highlights

ടീം ഇന്ത്യക്ക് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് പലരും അഭിപ്രായപ്പെട്ടു. ധോണിക്ക് കീഴില്‍ മൂന്ന് ഐസിസി (ICC) കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതില്‍ ടി20 ലോകകപ്പും ഉള്‍പ്പെടും.

ദുബായ്: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ (MS Dhoni) ടീം മെന്ററാക്കി തിരഞ്ഞെടുത്തത്. ലോകകപ്പില്‍ മാത്രമാണ് ധോണിയുടെ സേവനം. ബിസിസിഐ (BCCI) തീരുമാനത്തെ കയ്യടിയോടെയാണ് ക്രിക്കറ്റ് ലോകം നേരിട്ടത്. ടീം ഇന്ത്യക്ക് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് പലരും അഭിപ്രായപ്പെട്ടു. ധോണിക്ക് കീഴില്‍ മൂന്ന് ഐസിസി (ICC) കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതില്‍ ടി20 ലോകകപ്പും ഉള്‍പ്പെടും. ധോണിക്ക് കീഴില്‍ ഒരിക്കല്‍ ഫൈനലിലെത്താനും ഇന്ത്യക്കാണ്. ഈ പരിചയസമ്പത്താണ് ധോണിയെ മെന്ററാക്കാന്‍ ബിസിസിഐ പ്രേരിപ്പിച്ചത്.

ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ ധോണിമയമാണ്. ആരാധകര്‍ക്കും ഇരട്ടി സന്തോഷം. എന്നാല്‍ ഇന്ത്യയുടെ ഇതിഹാസം, സുനില്‍ ഗവാസ്‌കര്‍ക്ക് (Sunil Gavaskar) ചെറിയൊരു എതിരഭിപ്രായമുണ്ട്. ധോണിക്ക് വലുതായൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മെന്റര്‍ക്ക് ഒരുപാട് കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. മത്സരത്തിനിറങ്ങുന്നതിന് മുമ്പ് ധോണിക്ക് നിങ്ങളെ ആത്മവിശ്വാസത്തോടെ തയ്യാറാക്കി നിര്‍ത്താന്‍ സാധിക്കും. എതിര്‍ ടീമിന്റെ തന്ത്രങ്ങളെ കുറിച്ച് താരങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാവും ധോണിക്കാവും. ഇടവേളയില്‍ ബാറ്റ്‌സ്മാനോടും ബൗളര്‍മാരോടും സംസാരിച്ച് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം. ധോണിയെ മെന്ററാക്കിയത് നല്ല കാര്യമാണ്. എന്നാല്‍ ധോണി ഡ്രസിംഗ് റൂമിലായിരിക്കും. ഗ്രൗണ്ടിലുള്ള താരങ്ങളാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. അവര്‍ എങ്ങനെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നത് പോലെയിരിക്കും മത്സരത്തിന്റെ ഫലം.'' ഗവാസ്‌കര്‍ പറഞ്ഞു.

'നായകസ്ഥാനം ഒഴിയുമ്പോള്‍ കോലി കൂടുതല്‍ അപകടകാരിയാവും'; മുന്നറിയിപ്പ് നല്‍കി പാക് ഇതിഹാസം

വിരാട് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ''ഒരാള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ സ്വന്തം കാര്യം മാത്രം ചിന്തിച്ചാല്‍ മതിയാവില്ല. ടീമിന്റെ മൊത്തം കാര്യങ്ങളില്‍ ഇടപെടേണ്ടി വരും. മോശം ഫോമിലുള്ള താരങ്ങള്‍ ആത്മവിശ്വാസം നല്‍കേണ്ടത് ക്യാപ്റ്റന്റെ കടമയാണ്. എന്നാല്‍ സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത്. സ്വന്തം പ്രകടങ്ങളില്‍ ശ്രദ്ധിക്കുക. കോലിയുടേത് നല്ല തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. ഇനിയദ്ദേഹത്തിന് ഉത്തരവാദിത്തങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. സമ്മര്‍ദ്ദമില്ലാതെ കളിക്കാം. കൂടുതല്‍ റണ്‍സ് നേടാനും സാധിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു.

ടി20 ലോകകപ്പ്: 'ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന നാല് തലകള്‍'; സഞ്ജു സാംസണ്‍ സംസാരിക്കുന്നു

നേരത്തെ പാകിസ്ഥാന്‍ ഇതിഹാസതാരം വസിം അക്രവും ഇതേകാര്യം പങ്കുവച്ചിരുന്നു. ക്യാപ്റ്റന്‍സ്ഥാനമൊഴിയുന്ന കോലിയെ എതിരാളികള്‍ ഭയക്കേണ്ടിവരുമെന്നാണ് അക്രം പറഞ്ഞത്. അദ്ദേഹം കൂടുതല്‍ അപകടകാരിയാവുമെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

click me!