നിര്‍ഭാഗ്യവാല്‍ അതു സംഭവിച്ചില്ല. പകരം രണ്ടാം കീപ്പറായി ഇഷാന്‍ കിഷന്‍ (Ishan Kishan) ടീമിലെത്തി. ഒരുപക്ഷേ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ സഞ്ജു ടീമിലുണ്ടായേനെ.

ആലപ്പുഴ: മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യന്‍ ജേഴ്‌സി അണിയണമെന്ന് ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവാല്‍ അതു സംഭവിച്ചില്ല. പകരം രണ്ടാം കീപ്പറായി ഇഷാന്‍ കിഷന്‍ (Ishan Kishan) ടീമിലെത്തി. ഒരുപക്ഷേ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ സഞ്ജു ടീമിലുണ്ടായേനെ. ശേഷം ഐപിഎല്ലില്‍ (IPL 2021) 500നടുത്ത് റണ്‍സ് നേടിയെങ്കിലും ടീമിലേക്കുള്ള വിളിയൊന്നും വന്നില്ല. 

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശയില്ലെന്ന് സഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഐപിഎല്ലിനിടെ സഞ്ജു പറഞ്ഞത്. ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ആലപ്പുഴയില്‍ കേരള ടീമിനൊപ്പം പരിശീലനം നടത്തമ്പോഴാണ് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറന്നത്. 

കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യക്ക് തന്നെയെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്റെ വാക്കുകള്‍... ''എം എസ് ധോണിയെ മെന്ററാക്കി കൊണ്ടുവന്നതിലൂടെ ഏറ്റവും നല്ല കാര്യമാണ് ബിസിസിഐ ചെയ്തത്. വിരാട് കോലി, രോഹിത് ശര്‍മ, രവി ശാസ്ത്രി, ധോണി എന്നിവര്‍ ഒന്നിക്കുന്നത് തീര്‍ച്ചയായും ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും.

അയാള്‍ ഇന്ത്യയുടെ ഇന്‍സമാം, കോലിയേക്കാള്‍ കേമനെന്നും അക്തര്‍

എല്ലാവര്‍ക്കും അറിയുന്നപോലെ ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിലെ ശക്തര്‍. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഒന്നും പറയാന്‍ കഴിയില്ല. വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയുമൊക്കെ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ്.'' സഞ്ജു പറഞ്ഞു.

മകളെ കണ്ടിട്ട് 135 ദിവസം, ബയോ ബബ്ബിളിള്‍ മനം മടുത്ത് ജയവര്‍ധനെ ലങ്കന്‍ ടീം ക്യാംപ് വിട്ടു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. അതിന്റെ സന്തോഷമുണ്ട്. വ്യക്തിഗത പ്രകടനമെടുക്കുകയാണെങ്കില്‍ എന്റെ മികച്ച സീസണായിരുന്നു.'' സഞ്ജു കൂട്ടിച്ചേര്‍ത്തു.