'നായകസ്ഥാനം ഒഴിയുമ്പോള്‍ കോലി കൂടുതല്‍ അപകടകാരിയാവും'; മുന്നറിയിപ്പ് നല്‍കി പാക് ഇതിഹാസം

By Web TeamFirst Published Oct 23, 2021, 2:03 PM IST
Highlights

ഐപിഎലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നൊഴിയുമെന്നും കോലി വ്യക്തമാക്കി. അടുത്ത സീസണില്‍ പുതിയ നായകനായിരിക്കും ആര്‍സിബിയെ നയിക്കുക.

ദുബായ്: ടി20 ലോകകപ്പിന് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന വിരാട് കോലിയുടെ പ്രസ്താവന ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. പിന്നാലെ ഐപിഎലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നൊഴിയുമെന്നും കോലി വ്യക്തമാക്കി. അടുത്ത സീസണില്‍ പുതിയ നായകനായിരിക്കും ആര്‍സിബിയെ നയിക്കുക. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നതെന്നും കോലി വ്യക്തമാക്കി.

ടി20 ലോകകപ്പ്: 'ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന നാല് തലകള്‍'; സഞ്ജു സാംസണ്‍ സംസാരിക്കുന്നു

ഇപ്പോള്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിട്ടുനിന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോലിയോട് മാറാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറുമെന്നുള്ള കോലിയുടെ പ്രസ്താവന ഞെട്ടിച്ചു. ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് സംഭവിച്ചത്. സ്ഥാനമൊഴിയണമെന്ന് ബിസിസിഐ ഒരിക്കല്‍ പോലും കോലിയോട് ആവശ്യപ്പെട്ടിട്ടില്ല. ലോക ക്രിക്കറ്റില്‍ കരുത്തരായ ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കുക എളുപ്പമല്ല. ഇതിനൊപ്പമാണ് ഐപിഎല്ലിലെ ഉത്തരവാദിത്തവും. എല്ലാം ചേരുമ്പോള്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകാം. അതുകൊണ്ടാകും കോലി നായകസ്ഥാനത്ത് മാറിനില്‍ക്കുന്നത്.'' ഗാംഗുലി വ്യക്തമാക്കി.

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

നായകസ്ഥാനത്ത് നിന്ന് ഒഴിയുന്ന കോലിയെ കൂടുതല്‍ ഭയക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം പറഞ്ഞു. ''ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന കോലിയെ എതിരാളികള്‍ മുമ്പത്തേക്കാള്‍ പേടിക്കണം. അദ്ദേഹത്തിന് ഇനി ആത്മവിശ്വാസത്തോടെ കളിക്കാം. എന്നാല്‍ കോലിയുടെ മാറാനുള്ള തീരുമാനം അമ്പരപ്പുണ്ടാക്കി. എന്നാല്‍ മൂന്ന് ടീമുകളുടെ ക്യാപ്റ്റനായിരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ആര്‍സിബി നാലാമത്തെ ടീമാണ്. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സമ്മര്‍ദ്ദം ഏറെയാണ്. ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. എന്നാല്‍ കൂടുതല്‍ കരുത്തനായ കോലിയെ ഇനി കാണാം.'' അക്രം പറഞ്ഞു. 

കോലിയെയും രോഹിത്തിനെയും തുടക്കത്തിലേ വീഴ്ത്താന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച് മുന്‍ താരം

അക്രം പറഞ്ഞത് 100 % ശരിയെന്ന് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കറും വ്യക്തമാക്കി. ലോകകപ്പിന് ശേഷം ആര് ഇന്ത്യയെ നയിക്കുമെന്ന ചിന്തയിലാണ് ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത കൂടുതല്‍. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

click me!