ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം; ആകാംക്ഷയോടെ ടീം ഇന്ത്യ

Published : Oct 26, 2021, 11:23 AM ISTUpdated : Oct 26, 2021, 11:24 AM IST
ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം; ആകാംക്ഷയോടെ ടീം ഇന്ത്യ

Synopsis

ന്യുസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യുസീലന്‍ഡുമാണ് വമ്പന്മാര്‍. 

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് ന്യൂസീലന്‍ഡ്- പാകിസ്ഥാന്‍ (NZvPAK) മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യയും കാത്തിരിക്കുന്നത്. ന്യുസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യുസീലന്‍ഡുമാണ് വമ്പന്മാര്‍. 

ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസീലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. അതിനാല്‍ ന്യൂസീലന്‍ഡിനെ ഞായറാഴ്ച തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ന്യുസീലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ട്.

14 കളികളില്‍ 8ലും ജയിച്ചത് കിവീസ്. ഐസിസി ടൂര്‍ണമെന്റുകളിലും അടുത്തിടെ നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലുമുള്‍പ്പെടെ ന്യൂസിലന്‍ഡ് ഇന്ത്യയേക്കാള്‍ ഒരു പടി മുന്നില്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ന്യുസീലന്‍ഡിനെതിരെ ടി 20 പരമ്പരയില്‍ സമ്പൂര്‍ണജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ മത്സരം ഒഴികെ ഇന്ത്യയുടെ ഇനിയുള്ള എല്ലാ കളികളും ദുബായിലാണ് നടക്കുക. ഞായറാഴ്ച ന്യൂസിലന്‍ഡിനോട് തോറ്റാല്‍ നാടകീയമായ സംഭവങ്ങളുണ്ടെങ്കിലേ ഇന്ത്യക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ
11 ഇന്നിംഗ്സില്‍ 103 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ്, ബാബര്‍ അസമിനെ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍