ബുര്‍ജ് ഖലീഫയെ നീലച്ചാര്‍ത്ത് അണിയിച്ച് ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി-വീഡിയോ

Published : Oct 14, 2021, 10:26 PM ISTUpdated : Oct 14, 2021, 10:32 PM IST
ബുര്‍ജ് ഖലീഫയെ നീലച്ചാര്‍ത്ത് അണിയിച്ച് ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി-വീഡിയോ

Synopsis

ഇന്നലെയാണ് ടീം കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍, കടുംനീല നിറത്തിലുളള ഇന്ത്യുടെ പുതിയ ജേഴ്‌സി പുറത്തുവിട്ടത്. ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്.

ദുബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Indian Cricket Team) ജേഴ്‌സി(Jersy) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ദുബായിലെ(Dubai) ബുര്‍ജ് ഖലീഫയില്‍(Burj Khalifa) പ്രദര്‍ശിപ്പിച്ചു. കടുംനീല നിറത്തിലുളള ഇന്ത്യയുടെ പുതിയ ജേഴ്സിയാണ് ബുര്‍ജ് ഖലീഫയെ നീലച്ചാര്‍ത്ത് അണിയിച്ചത്. ചരിത്രനിമിഷമാണിതെന്ന് വിശേഷിപ്പിച്ച ബിസിസിഐ(BCCI)  വീഡിയോ പങ്കുവെച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇന്നലെയാണ് ടീം കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍, കടുംനീല നിറത്തിലുളള ഇന്ത്യുടെ പുതിയ ജേഴ്‌സി പുറത്തുവിട്ടത്. ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു. ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍.

ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള റെട്രോ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ഇത്തവണ നിറം മാറുമെന്നാന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്സിയിലേക്ക് മടങ്ങി പോകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

ഇപ്പോള്‍ ഉപയോഗിക്കുന്ന കടുംനീല ജേഴ്സി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മാത്രം ഉപയോഗിക്കുനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനും ഇതേ ജേഴ്സി തന്നെ അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ടി20 ലോകകപ്പിന് വേദിയാവുന്ന നഗരം കൂടിയാണ് ദുബായ്. ലോകകപ്പില്‍ 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം
സഞ്ജു മിന്നുന്നു, അഭിഷേക് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേ മുതലാക്കി ഇന്ത്യ