
മുംബൈ: ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) ടീം ഇന്ത്യയുടെ(Team India) ഇടക്കാല പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ട്. രവി ശാസ്‌ത്രി(Ravi Shastri) ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന്(T20 World Cup 2021) ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ഇതോടെ ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നത് വൈകുമെന്നുറപ്പായി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
മുഖ്യ പരിശീലകനെ കണ്ടെത്താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരും എന്ന നിഗമനത്തിലാണ് ബിസിസിഐ. പരിശീലകനായി ഇതുവരെ പരസ്യം ബിസിസിഐ നല്‍കിയിട്ടില്ല. അപേക്ഷ ക്ഷണിക്കും മുമ്പ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് നിലവിലെ ശ്രമം. ചില ഓസ്‌ട്രേലിയന്‍ പരിശീലകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനെ കോച്ചായി നിയമിക്കാനാണ് ബിസിസിഐ താല്‍പര്യപ്പെടുന്നത്. ദ്രാവിഡിനെ പൂര്‍ണസമയ കോച്ചായി നിയമിക്കാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും അദേഹം സമ്മതം മൂളുന്നില്ല.
കോലിയല്ല, ടി20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യേണ്ടത് മറ്റൊരാള്‍; തുറന്നടിച്ച് സെവാഗ്
ദ്രാവിഡിന് പുറമെ മറ്റ് ചില ഇന്ത്യന്‍ മുന്‍ താരങ്ങളേയും ബിസിസിഐ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും; ഐപിഎല്‍ മികവ് കണ്ട് ക്ലൂസ്‌നറുടെ പ്രശംസ
ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സംഘത്തില്‍ ടി20 ലോകകപ്പിന് ശേഷം അടിമുടി മാറ്റമാണുണ്ടാവുക. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധിയും ലോകകപ്പോടെ അവസാനിക്കും. ട്രെയ്‌നര്‍ നിക്ക് വെബ്ബും സ്ഥാനമൊഴിയും.
കെകെആറിന് ഫാസ്റ്റ് റിലീഫ്! ഫൈനല്‍ കളിക്കാന്‍ റസല്‍? ഏറ്റവും പുതിയ വിവരമിങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!