അക്കാര്യത്തില്‍ ഞാന്‍ നിങ്ങളുടെ ആരാധകനാണ്, ഷമിയുമായി സൗഹൃദം പങ്കിട്ട് ഷഹീന്‍ അഫ്രീദി-വീഡിയോ

By Gopala krishnanFirst Published Oct 17, 2022, 6:46 PM IST
Highlights

പന്തെറിയാന്‍ തുടങ്ങിയ കാലം മുതല്‍ താങ്കളെ പിന്തുടരുന്നുണ്ടെന്നും സീം ചെയ്യുന്ന പന്തുകളുടെ കാര്യത്തില്‍ താങ്കളുടെ കടുത്ത ആരാധകനാണ് താനെന്നും അഫ്രീദി ഷമിയോട് പറഞ്ഞു. ഇതോടെ സീം പൊസിഷനെക്കുറിച്ച് ഷമി അഫ്രീദിക്ക് സ്റ്റഡി ക്ലാസ് തുടങ്ങി. പന്തിന്‍റെ റിലീസ് പോയന്‍റ് കൃത്യമാണെങ്കില്‍ സീമും സ്വാഭാവികമായും കൃത്യമാവുമെന്ന് ഷമി പറഞ്ഞു.

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 23ന് ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ക്രിക്കറ്റിലെ ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് യുദ്ധം പോലെയാണെങ്കില്‍ അപൂര്‍വം അവസരങ്ങളിലൊഴികെ കളിക്കാര്‍ തമ്മിലുള്ള സൗഹൃദത്തെ അതൊന്നും കാര്യമായി ബാധിക്കാറില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ചേര്‍ത്തു നിര്‍ത്തിയ വിരാട് കോലിയും ഇത്തവണ ഏഷ്യാ കപ്പില്‍ മുഹമ്മദ് റിസ്‌വാനെ ചേര്‍ത്തുപിടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുമെല്ലാം ഇരു രാജ്യങ്ങളിലയും താരങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദ അന്തരീക്ഷം ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.

ഏഷ്യാ കപ്പിനിടെ ബാബര്‍ അസമിനോട് കല്യാണം കഴിക്കാത്തത് എന്താണെന്ന് കുശലം ചോദിച്ച രോഹിത് ശര്‍മയും പരിക്കുമൂലം കളിക്കാതിരുന്ന പാക് പേസര്‍ ഷഹീന്‍ അഫ്രീദിയോട് പരിക്കിനെക്കുറിച്ചു ചോദിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത വിരാട് കോലിയും റിഷഭ് പന്തുമെല്ലാം ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പ് സന്നാഹ മത്സരങ്ങളില്‍ കളിക്കുന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ടീമുകള്‍ ബ്രിസ്ബേനിലാണ് പരിശീലനം നടത്തുന്നത്.

പായും കോലി, പറക്കും കോലി; അമ്പരപ്പിച്ച റൗൺഔട്ടും ക്യാച്ചും, ഓസ്ട്രേലിയയുടെ അന്തകനായ സൂപ്പർമാൻ! വീഡിയോ

അതുകൊണ്ടുതന്നെ പരീശിലനത്തിനിടെ പരസ്പരം ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ അടുത്തിടപഴകാറുണ്ട്. ഇന്നലെ ബ്രിസ്ബേനില്‍ തൊട്ടടുത്ത നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി സൗഹദം പങ്കിടുന്ന ഷഹീന്‍ അഫ്രീദിയുടെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ മനസിലിടം നേടിയിരിക്കുന്നത്. എന്തൊക്കെയുണ്ട് ഷമി ഭായ് വിശേഷം എന്ന് ചോദിച്ചാണ് ഷഹീന്‍ ഷമിയുടെ അടുത്തേക്ക് വരുന്നത്.

The meetup: Stars catch up on the sidelines 🤩 | pic.twitter.com/J1oKwCDII2

— Pakistan Cricket (@TheRealPCB)

പിന്നീട് ഒരു പന്തെറിഞ്ഞശേഷം ഷമിക്ക് അരികിലെത്തി വിശദമായി സംസാരിക്കാനും ഷഹീന്‍ സമയം കണ്ടെത്തി. പന്തെറിയാന്‍ തുടങ്ങിയ കാലം മുതല്‍ താങ്കളെ പിന്തുടരുന്നുണ്ടെന്നും സീം ചെയ്യുന്ന പന്തുകളുടെ കാര്യത്തില്‍ താങ്കളുടെ കടുത്ത ആരാധകനാണ് താനെന്നും അഫ്രീദി ഷമിയോട് പറഞ്ഞു. ഇതോടെ സീം പൊസിഷനെക്കുറിച്ച് ഷമി അഫ്രീദിക്ക് സ്റ്റഡി ക്ലാസ് തുടങ്ങി. പന്തിന്‍റെ റിലീസ് പോയന്‍റ് കൃത്യമാണെങ്കില്‍ സീമും സ്വാഭാവികമായും കൃത്യമാവുമെന്ന് ഷമി പറഞ്ഞു.

ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതിനാല്‍ ലോകകപ്പിനുള്ള 15 അംഗ ടീമിലെത്തിയ ഷമി ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.

click me!