സ്കോട്‌ലന്‍ഡിനെ വീഴ്ത്തി സിംബാ‌ബ്‌‌വെ; സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി

Published : Oct 21, 2022, 05:26 PM IST
സ്കോട്‌ലന്‍ഡിനെ വീഴ്ത്തി സിംബാ‌ബ്‌‌വെ; സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി

Synopsis

സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. 7-2ലേക്കും 42-3ലേക്കും വീണ സിംബാബ്‌വെയെ സിക്കന്ദര്‍ റാസയും(23 പന്തില്‍ 40), ക്രെയ്ഗ് ഇര്‍വിന്‍(54 58) എന്നിവരുടെ പോരാട്ടമികവില്‍ ലക്ഷ്യത്തിലെത്തി.

 മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ അഴസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സിംബാബ്‌വെ സൂപ്പര്‍ 12ലെ അവസാന ടീമായി. ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായ സിംബാബ്‌വെ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് മത്സരിക്കുക. നിര്‍ണായക പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 58 റണ്‍സെടുത്ത ക്രെയ്‌ഗ് ഇര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍.

സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. 7-2ലേക്കും 42-3ലേക്കും വീണ സിംബാബ്‌വെയെ സിക്കന്ദര്‍ റാസയും(23 പന്തില്‍ 40), ക്രെയ്ഗ് ഇര്‍വിന്‍(54 58) എന്നിവരുടെ പോരാട്ടമികവില്‍ ലക്ഷ്യത്തിലെത്തി. ലക്ഷ്യത്തിന് അടുത്തെത്തിയപ്പോള്‍ ഇര്‍വിനും റാസയും മടങ്ങിയത് സിംബാബ്‌വെയെ നേരിയ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും മിള്‍ട്ടണ്‍ ഷുംബയും(11), റയാന്‍ ബേളും(9) ചേര്‍ന്ന് സിംബാബ്‌വെയെ ലക്ഷ്യത്തിലെത്തിച്ചു.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വിന്‍ഡീസ് പുറത്ത്; അയര്‍ലന്‍ഡിന് ഐതിഹാസിക ജയം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് ജോര്‍ജ് മുന്‍സി(51 പന്തില്‍ 54)യുടെ പോരാട്ടത്തിന്‍റെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും മക്‌ലോയ്ഡ്(25) ക്യാപ്റ്റന്‍ ബെറിങ്ടണ്‍(13), ലീസ്ക്(12) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 132 റണ്‍സിലെത്തിയത്.

സൂപ്പര്‍ 12ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, സിംബാബ്‌വെ എന്നിങ്ങനെയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകള്‍. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്ഗാനിസഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. നാളെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കാമകുക. ഞായറാഴ്ചയാണ് സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍