തഗെനരെയ്‌ന്‍ ചന്ദര്‍പോളിന് ഇരട്ട സെഞ്ചുറി! അപൂര്‍വ നേട്ടത്തിന്റെ പട്ടികയില്‍ ശിവനരെയ്ന്‍ ചന്ദര്‍പോളും മകനും

By Web TeamFirst Published Feb 6, 2023, 10:12 PM IST
Highlights

അഞ്ചാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സില്‍ തന്നെ അച്ഛന്റെ മികച്ച വ്യക്തിഗത സ്‌കോര്‍ മറികടക്കാന്‍ തഗെനരെയ്‌നായി. 203 റണ്‍സായിരുന്നു ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ ഉയര്‍ന്ന സ്‌കോര്‍. മകന്‍ ഇന്നത് മറികടന്നു.

ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം തഗെനരെയ്ന്‍ ചന്ദര്‍പോള്‍. പുറത്താവാതെ 207 റണ്‍സാണ് മുന്‍ വിന്‍ഡീസ് താരം ശിവ്‌നരൈന്‍ ചന്ദര്‍പോളിന്റെ മകനായ തഗെനരെയ്ന്‍ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം അച്ഛനും മകനുമായി. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ മുന്‍താരങ്ങളായ ഹനീഫ് മുഹമ്മദും ഷൊയ്ബ് മുഹമ്മദും നേട്ടം കൊയ്തിരുന്നു. ഹനീഫിന്റെ മകനാണ് ഷൊയ്ബ്.

മാത്രമല്ല അഞ്ചാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സില്‍ തന്നെ അച്ഛന്റെ മികച്ച വ്യക്തിഗത സ്‌കോര്‍ മറികടക്കാന്‍ തഗെനരെയ്‌നായി. 203 റണ്‍സായിരുന്നു ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ ഉയര്‍ന്ന സ്‌കോര്‍. മകന്‍ ഇന്നത് മറികടന്നു. മൂന്നാം ടെസ്റ്റിലാണ് തഗെനരൈന്‍ ആദ്യ സെഞ്ചുറി നേടിയത്. വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ശിവ്‌നരൈന്‍ 164 ടെസ്റ്റില്‍ 30 സെഞ്ച്വറികളോടെ 11,867 റണ്‍സെടുത്തിട്ടുണ്ട്.  തഗെനരൈന്റെ ഓപ്പണിംഗ് പങ്കാളിയും നായകനുമായ ക്രെയ്ഗ്ബ്രാത്ത് വെയ്റ്റും (182) സെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 336 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

ഇവരുടേയും സെഞ്ചുറി കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആറിന് 447 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. കെയ്ല്‍ മയേഴ്‌സ് (20), റെയ്‌മോന്‍ റീഫര്‍ (2), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (5), റോസ്റ്റണ്‍ ചേസ് (7), ജേസണ്‍ ഹോള്‍ഡര്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ്വാ ഡാ സില്‍വ (3) പുറത്താവാതെ നിന്നു. ബ്രന്‍ഡന്‍ മാവുത അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെ മൂന്നാം ദിനം സ്റ്റംപെടക്കുമ്പോള്‍ മൂന്നിന് 114 എന്ന നിലയിലാണ്.

ലാലാ അമര്‍നാഥും മൊഹീന്ദര്‍ അമര്‍നാഥും വിജയ് മഞ്ചരേക്കറും സഞ്ജയ് മഞ്ചരേക്കറും ഇഫ്ത്തികര്‍ അലിഖാന്‍ പട്ടോഡിയും മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയും ടെസ്റ്റില്‍ സെഞ്ചുറി നേടിയ അച്ഛനും മകനുമാണ്. ഇതില്‍ ഇഫ്ത്തിഖര്‍ ഇംഗ്ലണ്ടിന് വേണ്ടിയാണ് സെഞ്ചുറി നേടിയത്. 

വിനീഷ്യസിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഇത്തവണ മയോര്‍ക്ക ആരാധകരിര്‍ നിന്ന്

click me!