ഉമ്രാന്‍ മാലിക്കിന്റെ വേഗം ഞാന്‍ മറികടക്കും! പാകിസ്ഥാന്‍ യുവതാരത്തിന്റെ വെല്ലുവിളി

By Web TeamFirst Published Feb 6, 2023, 5:39 PM IST
Highlights

ഇന്ത്യയില്‍ മാത്രമല്ല, ഉമ്രാന്റെ വേഗം ഇപ്പോള്‍ പാകിസ്ഥാനിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഉമ്രാന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പറഞ്ഞരിക്കുകയാണ് പാകിസ്ഥാന്റെ യുവപേസര്‍ സമാന്‍ ഖാന്‍.

ഇസ്ലാമാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വരവറിയിച്ച ശേഷം ഉമ്രാന്‍ മാലിക്കിന്റെ കരിയറില്‍ വലിയ വളര്‍ച്ചയുണ്ടായി. ജമ്മു കശ്മീരില്‍ നിന്നുള്ള താരം ഇന്ന് വേഗതയേറിയ ഇന്ത്യന്‍ പേസറാണ്. ശ്രീലങ്കയ്‌ക്കെതിരെ മണിക്കൂറില്‍ 156 കിലോ മീറ്റര്‍ വേഗത്തിലാണ് താരം പന്തെറിഞ്ഞത്. റണ്‍സ് കൂടുതല്‍ വഴങ്ങുന്നുണ്ടെങ്കില്‍ പോലും ടീം മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയില്‍ താരം പുരോഗതി കൈവരിച്ച് വരുന്നുണ്ട്. വരും ദിവസങ്ങള്‍ തന്റേതാണെന്ന് വിളിച്ചുപറയുന്ന പ്രകടനമാണ് ഉമ്രാന്‍ നിന്നുണ്ടായത്. 

ഇന്ത്യയില്‍ മാത്രമല്ല, ഉമ്രാന്റെ വേഗം ഇപ്പോള്‍ പാകിസ്ഥാനിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഉമ്രാന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പറഞ്ഞരിക്കുകയാണ് പാകിസ്ഥാന്റെ യുവപേസര്‍ സമാന്‍ ഖാന്‍. പാക് ടീമില്‍ കളിച്ചിട്ടില്ലാത്ത താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ഫെബ്രുവരി 13ന് ആരംഭിക്കുന്ന പിഎസ്എല്ലില്‍ ഉമ്രാന്റെ വേഗം മറികടക്കുമെന്നാണ് സമാന്റെ അവകാശവാദം.

സമാന്റെ വാക്കുകള്‍...''പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഉമ്രാന്‍ മാലിക്കിന്റെ വേഗം ഞാന്‍ മറികടക്കും.'' സമാന്‍ പിഎസ്എല്ലിന് മുന്നോടിയായി പറഞ്ഞു. എന്നാല്‍ പേസിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ലെന്നും സമാന്‍ കൂട്ടിചേര്‍ത്തു. ''ഞാന്‍ വേഗത്തെ കുറിച്ച് ചിന്തിക്കാറേയില്ല. പ്രകടനത്തിലാണ് ശ്രദ്ധിക്കുന്നത്. പേസ് സ്വാഭാവികമായി വരുന്നതാണ്.'' സമാന്‍ പാക് ടിവി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം നാഗ്പൂരിലാണ് ഉമ്രാന്‍ മാലിക്ക്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഉമ്രാന്‍ ടീമില്‍ ഇല്ലെങ്കിലും നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ട്. നാഗ്പൂരിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒമ്പതിന് നാഗ്പൂരില്‍ തന്നെയാണ് ആദ്യ മത്സരം. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍ (രണ്ടാം ടെസ്റ്റിന്), കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഖട്, സൂര്യകുമാര്‍ യാദവ്.

ടെസ്റ്റ് പരമ്പര: ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഒരു വഴിയുണ്ടെന്ന് മിച്ചല്‍ ജോണ്‍സണ്‍

click me!