
ബെംഗലൂരു: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുപി വാരിയേഴ്‌സ് പ്രാഥമിക റൗണ്ട് മത്സരം ഒരു രസകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ആര്‍സിബി താരം എല്ലിസ് പെറിയുടെ പടുകൂറ്റന്‍ സിക്‌സ് പതിച്ചത് സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന ടാറ്റാ പഞ്ചില്‍. പന്ത് പതിച്ചതോടെ വിന്‍ഡോ ഗ്ലാസ് തവിടുപൊടിയായി. മത്സരത്തില്‍ 37 പന്തില്‍ 58 റണ്‍സെടുത്ത എല്ലിസ് പെറി ബാംഗ്ലൂരിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കാറിന്റെ ചില്ല് തകര്‍ന്നതോടെ തനിക്ക് ചെറിയ പേടി തോന്നിയെന്നും ഇന്ത്യയില്‍ തനിക്ക് ഇന്‍ഷൂറന്‍സില്ലെന്നും മത്സരശേഷം എല്ലിസ് പെറി തമാശയായി പറഞ്ഞു. ഇപ്പോള്‍ എല്ലിസ് പെറിക്ക് പ്രത്യേക സമ്മാനം നല്‍കിയിരിക്കുകയാണ് ടാറ്റ അധികൃതര്‍. പൊട്ടിയ ഗ്ലാസിന്റെ ചീളുകള്‍ ഉപയോഗിച്ചാണ് സമ്മാനം ഒരുക്കിയിക്കുന്നത്. പോസ്റ്റ് കാണാം...
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന എലിമിനേറ്റര്‍ മത്സരത്തിനൊടുവിലാണ് പെറിക്ക് സമ്മാനം കൈമാറിയത്. എലിമിനേറ്ററില്‍ മുംബൈക്കെതിരായ മത്സരത്തിലും പെറിയായിരുന്നു താരം. ജയത്തോടെ ആര്‍സിബി ഫൈനലിന് യോഗ്യത നേടുകയും ചെയ്തു. നിലവിലെ ചാംപ്യന്മാരായ മുംബൈയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്.
50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. നാളെ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സാണ് ആര്‍സിബിയുടെ എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!