സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

By Web TeamFirst Published Sep 12, 2022, 3:15 PM IST
Highlights

പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തിയേക്കും.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മീറ്റിംഗ് ഇന്ന് നടക്കുന്നുണ്ടെന്ന് ബിസിസിഐ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എല്ലാ കണ്ണുകളും സെലക്റ്റര്‍മാരിലാണ്. ആരൊക്കെ ഉള്‍പ്പെടും ആരൊക്കെ പുറത്താവുമെന്നുള്ളതാണ് പ്രധാന ചിന്ത.

പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തിയേക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സ്‌ക്വാഡിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ശ്രീലങ്ക അര്‍ഹിക്കുന്നു! പാകിസ്ഥാന്റെ തോല്‍വി, ലങ്കന്‍ പതാക വീശി ആഘോഷിച്ച് ഗൗതം ഗംഭീര്‍ എംപി- വീഡിയോ

അതേസമയം, പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്ടമായ രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തും. ഇരുവരും കായികക്ഷമത പരിശോധനയില്‍ വിജയിച്ചിരുന്നു. ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഈ വര്‍ഷം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ഹര്‍ഷല്‍.

ഇരുവരും തിരിച്ചെത്തുമ്പോള്‍ ആവേഷ് ഖാന് നഷ്ടമാവും. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തു അര്‍ഷ്ദീപ് സിംഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുഹമ്മദ് ഷമിയേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. 

കോലിയുടെ പേരിനൊപ്പം വായിക്കപ്പെട്ട് ഭാഗ്യമായി കരുതൂ! ബാബര്‍ അസമിനെ ട്രോളി ക്രിക്കറ്റ് ആരാധകര്‍

ഓസ്‌ട്രേലിയയില്‍ പേസിനെ തുണയ്ക്കുന്ന പിച്ചുകളായതിനാല്‍ കൂടുതല്‍ സ്പിന്നര്‍മാര്‍ ടീമിലുണ്ടാവില്ല. യൂസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയാണെങ്കില്‍ രവി ബിഷ്‌ണോയിക്ക് പുറത്തിരിക്കേണ്ടി വരും.

ലോകകപ്പ് ടീമിനൊപ്പം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനേയും തിരിഞ്ഞെടുക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

click me!