Asianet News MalayalamAsianet News Malayalam

കോലിയുടെ പേരിനൊപ്പം വായിക്കപ്പെട്ട് ഭാഗ്യമായി കരുതൂ! ബാബര്‍ അസമിനെ ട്രോളി ക്രിക്കറ്റ് ആരാധകര്‍

ഏഷ്യാ കപ്പന് മുമ്പ് തകര്‍പ്പന്‍ ഫോമിലിയിരുന്നു താരം. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടിയിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് ഏകദിനങ്ങളില്‍ ഇത്രയും തന്നെ അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തി.

Netizens trolls Pakistan captain Babar Azam after poor show in Asia Cup
Author
First Published Sep 12, 2022, 2:43 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ തീര്‍ത്തും പരാജയമായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ആറ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് അസമിന് നേടാന്‍ സാധിച്ചത്. ഏഷ്യാ കപ്പില്‍ ആറ് ഇന്നിംഗ്‌സില്‍ 68 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. 

ഏഷ്യാ കപ്പന് മുമ്പ് തകര്‍പ്പന്‍ ഫോമിലിയിരുന്നു താരം. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടിയിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് ഏകദിനങ്ങളില്‍ ഇത്രയും തന്നെ അര്‍ധ സെഞ്ചുറികള്‍ കണ്ടെത്തി. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോംഗിനെതിരെ 8 പന്തില്‍ 9 റണ്‍സുമായി പുറത്തായി. സൂൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെയായിരുന്നു ആദ്യ മത്സരം. പാകിസ്ഥാന്‍ ജയിച്ചെങ്കിലും ബാബറിന്റെ സംഭാവന വെറും 14 റണ്‍സായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ശ്രീലങ്കയ്‌ക്കെതിരെ അപ്രധാനമായ അവസാന മത്സരത്തില്‍ ഏകദിന ശൈലിയിലാണ് താരം കളിച്ചത്. 29 പന്തില്‍ 30 റണ്‍സായിരുന്നു സമ്പാദ്യം. നിര്‍ണായക ഫൈനലില്‍ അഞ്ച് റണ്‍സിനും പുറത്തായി. 

ഇതോടെ താരത്തിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാകിസ്ഥാന്റെ പരാജയത്തിന്റെ പ്രധാന കാരണം ബാബറാണെന്നാണ് വാദം. മാത്രമല്ല, സിംബാബ്‌വെ പോലെ ചെറിയ ടീമുകള്‍ക്കെതിരെ മാത്രം കളിക്കുയുള്ളൂവെന്നും ഒരു വിഭാഗം പറയുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ 11.33 -ാണ് ബാബറിന്റെ ശരാശരി.

പാകിസ്ഥാനെ 23 റണ്‍സിനാണ് തോല്‍പിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക. 

Follow Us:
Download App:
  • android
  • ios