ചോദ്യം രസിച്ചില്ല, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി പിസിബി ചെയര്‍മാന്‍ റമീസ് രാജ- വീഡിയോ

By Web TeamFirst Published Sep 12, 2022, 1:14 PM IST
Highlights

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്, തോല്‍വിയില്‍ നിരാശരായ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നാണ്. 

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയമാണ് ഇന്നലെ സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. പ്രമോദ് മധുഷന് നാല് വിക്കറ്റ് നേടി. വാനിന്ദു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

പാകിസ്ഥാന്റെ തോല്‍വിക്ക് ശേഷം റമീസ് സ്‌റ്റേഡിയം വിടുമ്പോഴായിരുന്നു സംഭവം. അപ്പോഴേക്കും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു. അതിലൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്, തോല്‍വിയില്‍ നിരാശരായ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നാണ്. 

എന്നാല്‍ റമീസിന് ആ ചോദ്യം അത്ര ദഹിച്ചില്ല. സാധാരണക്കാരായ പാകിസ്ഥാനില്‍ എന്ന് പറഞ്ഞതാണ് റമീസിനെ ചൊടിപ്പച്ചത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ഭാഗം ഒരിക്കല്‍കൂടി വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും റമീസ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും റെക്കോര്‍ഡിംഗ് ഓഫാക്കുകയും ചെയ്തു. വീഡിയോ കാണാം...

PCB Chief Ramiz Raja Snatches Bharatiya Journo's Phone then thinks twice about the consequences. pic.twitter.com/2LMSNW9NOb

— Neha (@Thakuraiiiin)

പാകിസ്താനെ 23 റണ്‍സിനാണ് തോല്‍പിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക. 

അവിടുന്നിങ്ങോട്ടാണ് 170 എന്ന പൊരുതാവുന്ന സ്‌കോര്‍ ശ്രീലങ്ക അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയം. പ്രമോദ് മധുഷന് നാല് വിക്കറ്റ് നേടി. വാനിന്ദു ഹസരങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

click me!